Advertisement

താരമാണ് ഇപ്പോൾ ഇർഫാൻ; ആക്രി സാധനങ്ങൾ കൊണ്ട് ബഗ്ഗി കാർ നിർമ്മിച്ച് പതിനാറുവയസുകാരൻ….

April 21, 2022
Google News 0 minutes Read

നമ്മുടെ ഇടയിലുമുണ്ട് നിരവധി കണ്ടുപിടുത്തക്കാർ. ചില തമാശകളിലൂടെയാണെങ്കിലും അവരെ നമ്മൾ തള്ളിപറയാറുണ്ട്. പക്ഷെ ഈ കൊച്ചുമിടുക്കനെ അഭിനന്ദിക്കാതെ വയ്യ. ആക്രി സാധനങ്ങൾ കൊണ്ട് ഒരു കൊച്ചു വാഹനം തന്നെ നിർമ്മിച്ചിരിക്കുകയാണ് ഈ പതിനാറു വയസുകാരൻ. അതോടെ നാട്ടിലെ തന്നെ താരമാണ് ഇപ്പോൾ ഇർഫാൻ. നീലേശ്വരം സ്വദേശിയാണ്. കുഞ്ഞിനാളിലെ വാഹനങ്ങളോട് വലിയ കമ്പമാണ്. ഈ ഇഷ്ടം തന്നെയാണ് ഇർഫാനെ ഇങ്ങനെയൊരു കണ്ടുപിടുത്തത്തിലേക്ക് എത്തിച്ചതും.

ആക്രിക്കടയിൽ നിന്ന് സാധനങ്ങൾ കൊണ്ട് വന്ന് സ്വന്തം വീട്ട് മുറ്റത്താണ് ഇർഫാൻ ഈ വാഹനം നിർമിച്ചത്.വാഹന പണി പൂർത്തിയാക്കി മുറ്റത്ത് ഇറക്കിയതോടെ നാട്ടിലെ താരമാണ് ഇപ്പോൾ ഈ പതിനാറ് വയസുകാരൻ. ബങ്കളം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്​ വൺ വിദ്യാര്‍ഥിയാണ് ഇർഫാൻ. കുഞ്ഞുനാളിലെ വാഹനങ്ങളോട് ഭയങ്കര ഇഷ്ടമായിരുന്നു. വലുതാകും തോറും ആ ഇഷ്ടവും വളർന്നു. ഏത് വാഹനത്തെ കുറിച്ച് ചോദിച്ചാലും ഇർഫാന് അറിയാം. അതുമാത്രമല്ല, അതിന്റെ സാങ്കേതിക വശങ്ങളും അറിയാം.

ബഗ്ഗി കാർ നിർമ്മിക്കാമെന്ന ആശയം മനസിലുദിച്ചപ്പോൾ മുതൽ അതിനായുള്ള തിരക്കിലും ആലോചനയിലുമായിരുന്നു അവൻ. പിന്നീട് അതിനാവശ്യമായ സാധന സാമഗ്രികളെല്ലാം ശേഖരിക്കാൻ തുടങ്ങി. ഒരു വർഷത്തോളം നീണ്ട ശേഖരണമാണ് അവസാനം വണ്ടി നിർമ്മാണത്തിലെത്തിച്ചത്. സഹായത്തിനായി കുടുംബവും ഒപ്പം ഉണ്ടായിരുന്നു. നീലേശ്വരം മുതൽ കോഴിക്കോട് വണ്ടി പൊളിചന്തയിൽ വരെ ആക്രി സാധനങ്ങൾക്കായുള്ള അലച്ചിൽ എത്തിച്ചേർന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഒരു വർഷം നീണ്ട ശേഖരവും 20 ദിവസത്തെ അധ്വാനവും വണ്ടി തയ്യാർ. പിന്നെങ്ങനെ ആളുകൾ കയ്യടിക്കാതിരിക്കും. ഇപ്പോൾ നാട്ടിലെ താരമാണ് ഇർഫാൻ. ആളുകൾ പറയാനുള്ളത് ഇർഫാനെ കുറിച്ചും ഇർഫാന്റെ വാഹനത്തെ കുറിച്ചുമാണ്. മൊത്തം നിർമ്മാണത്തിനായി 16000 രൂപ ചെലവായി. ഇതുകൊണ്ടൊന്നും അവന്റെ സ്വപ്നം അവസാനിക്കുന്നില്ല. ഒറ്റ റീചാര്‍ജില്‍ പരമാവധി ദൂരം ഓടിക്കാന്‍ പറ്റുന്നവാഹനം നിർമ്മിക്കണമെന്നാണ് ഇർഫാന്റെ സ്വപ്നം.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here