കൊല്ലത്ത് 211 കിലോ അഴുകിയ മത്സ്യം പിടികൂടി

കൊല്ലം ജില്ലയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. 52 പരിശോധനകളിൽ നിന്നായി 211 കിലോ അഴുകിയ മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നശിപ്പിച്ചത്. 25 സാമ്പിളുകളാണ് ശേഖരിച്ചത്. മൂന്ന് ഭക്ഷ്യസുരക്ഷാ ഓഫീസർമാർ വീതം അടങ്ങുന്ന രണ്ട് സ്‌ക്വാഡുകളാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
കൊല്ലം, പരിമണം, പോളയത്തോട്, കടപ്പാക്കട, കാവനാട്, അഞ്ചാലുംമൂട് തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ മാർക്കറ്റുകളിലാണ് പരിശോധന നടത്തിയത്. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി തിരുവനന്തപുരം ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയിലേക്ക് അയച്ചു.
ബോട്ടുകളിൽ നീണ്ടകര തുറമുഖത്ത് എത്തിക്കുന്ന മത്സ്യവും പരിശോധിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മിഷർ എസ്. അജി, ഭക്ഷ്യസുരക്ഷാ ഓഫീസർ ഡി. സുജിത്ത് പെരേര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പഴകിയ മത്സ്യം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Story Highlights: 211 kg rotten fish caught in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here