Advertisement

“വഴിതെറ്റിയതാണേ…”; ഭീമൻ തിമിംഗലം കരയിൽ കിടന്നത് 20 മണിക്കൂർ….

April 21, 2022
Google News 2 minutes Read

പക്ഷിയും പട്ടിയും പൂച്ചയുമെല്ലാം വഴി തെറ്റി വന്നതിനെ കുറിച്ചും ഉടമകളെ തിരിച്ചേൽപ്പിച്ചതും അല്ലെങ്കിൽ കാട്ടിലേക്ക് മടക്കി അയച്ചതും തുടങ്ങി നിരവധി വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഒരു ഭീമൻ തിമിംഗലം വഴി തെറ്റി കരയിലെത്തിയാൽ എന്തുചെയ്യും? അങ്ങനെയൊരു കൗതുക വാർത്തയെ കുറിച്ചാണ് ഇനി പറഞ്ഞുവരുന്നത്. കിഴക്കൻ ചൈനയിലെ സിജിയാങ് പ്രവിശ്യയിലെ സിയാങ്ചാങ് കൗണ്ടയിലാണ് ഭീമൻ തിമിംഗലം കരയ്ക്കടിഞ്ഞത്. ഇരുപത് മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിന് ശേഷം നാട്ടുകാർ തിമിംഗലത്തെ കടലിലേക്ക് യാത്ര അയച്ചു.

സംരക്ഷിത വിഭാഗത്തിൽ പെടുന്ന തിമിംഗലമാണ് കരയ്ക്കടിഞ്ഞത്. അറുപതോളം ടൺ ഭാരമുള്ള ഈ തിമിംഗലം ആളുകൾക്ക് അത്ഭുതമായിരുന്നു. തിമിംഗലത്തിന്റെ രക്ഷാപ്രവർത്തനിനായി നിരവധി പേർ സ്ഥലത്തെത്തി. തിമിംഗലത്തിലെ ശരീരത്തിലെ ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ രക്ഷാപ്രവർത്തകർ തുടർച്ചയായി അതിനു മേൽ വെള്ളം ഒഴിച്ചുകൊണ്ടിരുന്നു. കൂടുതൽ രക്ഷാപ്രവർത്തകരെത്തി തിമിംഗലത്തിന് ചുറ്റും ആഴത്തിൽ കുഴികുഴിക്കുകയും ചെയ്തു. ഒപ്പം തന്നെ നിരവധി ബോട്ടുകളും സ്ഥലത്തുണ്ടായിരുന്നു.

Read Also : ഇത് മന്ത്രിയുടെ ഉറപ്പ്; പെൺപുലികൾക്കൊപ്പം പന്ത് തട്ടി കായിക മന്ത്രി…

നീണ്ട ഇരുപത് മണിക്കൂറിന് ശേഷമാണ് തിമിംഗലത്തിനായുള്ള രക്ഷാപ്രവർത്തനം അവസാനിച്ചത്. പുലർച്ചെ വേലിയേറ്റമുണ്ടായതോടെയാണ് തിമിംഗലത്തിന് എളുപ്പം ഒഴുകി പോയി. ഭീമാകാരനായ തിമിംഗലം ആളുകൾക്ക് അത്ഭുതമായിരുന്നു. ഇത് കാണാനും നിരവധി പേർ സ്ഥലതെത്തി. സംരക്ഷണ വിഭാഗത്തിൽ പെട്ട തിമിംഗലത്തിന്റെ രക്ഷാപ്രവർത്തനം ഏറെ ശ്രമകരമായിരുന്നു. തിമിംഗലത്തിന്റെ വലുപ്പവും വെല്ലുവിളി ഉയർത്തി. ഉറക്കം നഷ്ടപ്പെടുത്തി നീണ്ട ഇരുപത് മണിക്കൂറുകളാണ് രക്ഷാപ്രവർത്തകർ ഇതിനായി ചെലവഴിച്ചത്. എങ്കിലും തിമിംഗലം രക്ഷപ്പെട്ട് വെള്ളത്തിലോട്ട് പോയത് എല്ലാ ശ്രമങ്ങൾക്കുമുള്ള ഫലം കണ്ടു.

Story Highlights: A 20-hour race to rescue stranded whale

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here