കോടതിയുടെ ഫോർവേർഡ് നോട്ട് പുറത്തായത് എങ്ങനെ?; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് വിചാരണ കോടതിയുടെ വിമർശനം

നടിയെ അക്രമിച്ച കേസിൽ കോടതി രേഖകൾ ചോർന്നതിൽ ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ വിചാരണ കോടതിയുടെ വിമർശനം .കോടതിയുടെ ഫോർവേഡ് നോട്ട് എങ്ങനെ പുറത്തായിയെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അതേസമയം ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഈ മാസം 26 ന് വീണ്ടും പരിഗണിക്കും.
നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട കേസിലെ കോടതി രേഖകൾ ചോർന്നതിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിക്കവേയാണ് കടുത്ത വിമർശനം വിചാരണ കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. പ്രോസിക്യൂഷൻ്റെ കൈവശം മാത്രമുള്ള രേഖകളാണ് പുറത്തായതെന്നായിരുന്നു വിചാരണ കോടതിയുടെ നിരീക്ഷണം. ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് കൂടുതൽ വ്യക്തത വേണമെന്ന് പറഞ്ഞ കോടതി ഇതുമായി ബന്ധപ്പെട്ട ഹർജികൾ മെയ് 31 ന് പരിഗണിക്കാൻ മാറ്റി.
Read Also : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ; ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും
അതിനിടെ നടിയെ അക്രമിച്ച കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ മുദ്രവെച്ച കവറിൽ കൂടുതൽ തെളിവുകളും പ്രോസിക്യൂഷൻ ഇന്ന് വിചാരണ കോടതിയ്ക്ക് കൈമാറി. പ്രോസിക്യൂഷൻ ഹർജിയിൽ മറുപടിയുണ്ടെങ്കിൽ ഹർജി പരിഗണിക്കുന്ന ഈ മാസം 26 ന് നൽകാനും കോടതി നിർദേശിച്ചു.
Story Highlights: actress assault case court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here