നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ; ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ ദിലീപ് തെളിവ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. അതേസമയം, ശബ്‌ദരേഖ പുറത്തുവിട്ട സംഭവത്തിൽ പൊലീസിനെതിരെ പരാതിയുമായി ദിലീപിന്റെ അഭിഭാഷകർ രംഗത്തെത്തി. ബാർ കൗൺസിലിലാണ് അഭിഭാഷകർ പൊലീസിനെതിരെ പരാതി ഉന്നയിച്ചത്. ക്രൈംബ്രാഞ്ചിനെതിരെയാണ് ദിലീപിന്റെ അഭിഭാഷകർ പരാതി നൽകിയത്.
ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകണമോയെന്ന കാര്യത്തിൽ ദിലീപ് നിയമോപദേശം തേടും. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയിൽ നിന്നാണ് ദിലീപ് നിയമോപദേശം തേടുന്നത്. അപ്പീൽ നൽകിയാൽ കാലതാമസം ഉണ്ടാകുമോയെന്നും പരിശോധിക്കും.
Read Also : നടിയെ ആക്രമിച്ച കേസിൽ സുപ്രധാന സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം; നിർണായക ശബ്‌ദ രേഖ പുറത്ത്
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതി ദിലീപിന് തിരിച്ചടി നൽകിക്കൊണ്ട് എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി തള്ളിയത്.
ഇതോടെ വധഗൂഢാലോചന കേസിൽ ദിലീപിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് തുടരാം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.
Story Highlights: Prosecution seeks cancellation of Dileep’s bail in assault case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here