Advertisement

ശ്രീലങ്കയ്ക്ക് വീണ്ടും ഇന്ത്യയുടെ സഹായം; നൽകിയത് 40,000 മെട്രിക് ടൺ ഡീസൽ

April 21, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശ്രീലങ്കയ്ക്ക് വീണ്ടും സഹായവുമായി ഇന്ത്യ. 40,000 മെട്രിക് ടൺ ഡീസലാണ് ഇന്ത്യ പുതുതായി ശ്രീലങ്കയ്ക്ക് നൽകിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയെ ഇന്ത്യ മുൻപും സഹായിച്ചിരുന്നു. ഇത് നാലാം തവണയാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് ഇന്ധന സഹായം നൽകിയത്. (india help diesel srilanka)

ശ്രീലങ്കയിൽ ഇന്ധനവില വീണ്ടും വർദ്ധിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ പലതവണ ഏറ്റുമുട്ടലുണ്ടായിരുന്നു. 19ന് നടന്ന ഏറ്റുമുട്ടലിൽ ഒരാൾ മരണപ്പെട്ടു. വെടിവയ്പ്പിൽ പത്ത് പേർക്കാണ് പരുക്കേറ്റത്. രാജ്യതലസ്ഥാനത്ത് നിന്ന് 95 കിലോമീറ്റർ അകലെയുള്ള രാംബുക്കാനയിലാണ് പൊലീസ് വെടിവയ്പ്പുണ്ടായത്. ജനക്കൂട്ടം ഹൈവേ തടഞ്ഞാണ് പ്രതിഷേധം നടത്തിയത്. ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. പതിനായിരക്കണക്കിന് ജനങ്ങൾ റോഡിലിറങ്ങി രാജ്യതലസ്ഥാനത്തേക്കുള്ള വഴികൾ തടയുകയും ടയറുകൾ അടക്കം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്യുകയാണ്.

Read Also : ഇന്ധനവില വർദ്ധനവിൽ പ്രതിഷേധം; ശ്രീലങ്കയിൽ വെടിവയ്പ്പ്, ഒരു മരണം

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നടക്കുന്ന പ്രക്ഷോഭങ്ങളിൽ ആദ്യമായാണ് ഒരു വെടിവയ്പ്പ് റിപ്പോർട്ട് ചെയ്യുന്നത്. ജനക്കൂട്ടം അക്രമാസക്തരായതിനാലാണ് വെടിവെക്കേണ്ടി വന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. ഇന്ധനവുമായി എത്തിയ വാഹനത്തിന് സമരക്കാർ തീ കൊളുത്താൻ ശ്രമിച്ചതായും പൊലീസ് ആരോപിക്കുന്നു. പ്രസിഡന്റ് ഗോതാഭയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം തുടരുന്നത്.

പ്രാദേശിക വിപണിയുടെ മൂന്നിലൊന്ന് വരുന്ന പെട്രോൾ റീട്ടെയിലറായ ലങ്ക ഐഒസി വില 35 ശതമാനം വരെ ഉയർത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് വലിയ പ്രതിഷേധമാണ് ശ്രീലങ്കയിൽ അരങ്ങേറുന്നത്. രാജ്യത്തെ പ്രധാന ഇന്ധന വിതരണക്കാരായ സിലോൺ പെട്രോളിയം കോർപറേഷൻ 64.2 ശതമാനമാണ് വില വർദ്ധിപ്പിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യിൽനിന്ന് ധനസഹായം ലഭിക്കുന്നതുവരെ ഇന്ത്യ ഇടക്കാല സാമ്പത്തിക സഹായം നൽകണമെന്ന് ശ്രീലങ്ക അഭ്യർഥിച്ചിരുന്നു. ഐഎംഎഫിൽനിന്ന് സാമ്പത്തിക സഹായം ലഭിക്കാൻ ഇനിയും മൂന്ന് മുതൽ നാല് മാസംവരെ കാത്തിരിക്കേണ്ടിവരുമെന്ന സാഹചര്യത്തിലാണ് കൊളംബോ ഇന്ത്യയുടെ സാമ്പത്തിക സഹായം അഭ്യർഥിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്.

ജപ്പാൻ അടക്കമുള്ള ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ആശയവിനിമയം നടത്തി ശ്രീലങ്കയ്ക്ക് വായ്പ ലഭ്യമാക്കാനുള്ള സഹായവും അവർ അഭ്യർഥിച്ചിട്ടുണ്ട്.

Story Highlights: india help diesel srilanka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement