Advertisement

ഐപിഎൽ: മുംബൈ ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങൾ

April 21, 2022
Google News 7 minutes Read

ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസ് ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ രവീന്ദ്ര ജഡേജ മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. പോയിൻ്റ് പട്ടികയിൽ 9ആമതും പത്താമതുമുള്ള ഇരു ടീമുകൾക്കും ഇന്ന് വിജയം അനിവാര്യമാണ്.

മൂന്ന് മാറ്റങ്ങളുമായാണ് മുംബൈ ഇറങ്ങിയിരിക്കുന്നത്. ഡാനിയൽ സാംസ് തിരികെയെത്തി. ഫേബിയൻ അലൻ പുറത്തിരിക്കും. റൈലി മെരെഡിത്ത്, ഹൃതിക് ഷൊകീൻ എന്നിവർ ഇന്ന് മുംബൈക്കായി അരങ്ങേറും. തൈമൽ മിൽസ്, മുരുഗൻ അശ്വിൻ എന്നിവർക്ക് പകരമാണ് ഇവർ കളിക്കുക. 21കാരനായ ഷൊകീൻ ഓഫ് സ്പിന്നറാണ്. വാലറ്റത്ത് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം നടത്താനും താരത്തിനു കഴിയും. ചെന്നൈ നിരയിൽ മൊയീൻ അലിയും ക്രിസ് ജോർഡനും പുറത്തിരിക്കും. മിച്ചൽ സാൻ്റ്നർ, ഡ്വെയിൻ പ്രിട്ടോറിയസ് എന്നിവർ പകരം ടീമിലെത്തി.

ടീമുകൾ:

Mumbai Indians : Rohit Sharma(c), Ishan Kishan(w), Dewald Brevis, Suryakumar Yadav, Tilak Varma, Kieron Pollard, Daniel Sams, Hrithik Shokeen, Riley Meredith, Jaydev Unadkat, Jasprit Bumrah

Chennai Super Kings : Ruturaj Gaikwad, Robin Uthappa, Ambati Rayudu, Shivam Dube, Ravindra Jadeja(c), MS Dhoni(w), Dwaine Pretorius, Dwayne Bravo, Mitchell Santner, Maheesh Theekshana, Mukesh Choudhary

Story Highlights: ipl mumbai indians bat chennai super kings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here