Advertisement

യാത്രക്കാരുടെ തിരക്കിൽ കെഎസ്ആർറ്റിസി ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡെക്കര്‍ ബസ്

April 21, 2022
Google News 2 minutes Read
ksrtc

തിരുവനന്തപുരം ന​ഗരത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് പോകുന്ന കെഎസ്ആർറ്റിസിയുടെ ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡെക്കര്‍ ബസ് വൻഹിറ്റ്. സർവ്വീസ് ആരംഭിച്ച 18 മുതൽ 21 വര രാത്രിയാത്രാ റൈഡിൽ മുഴുവൻ സീറ്റിലും യാത്രക്കാർ ഇടംപിടിച്ചു. മൂന്ന് ദിവസങ്ങളിലായി അപ്പർ ഡെക്കർ മുഴുവൻ സീറ്റിൽ നിന്നുമായി 24,500 രൂപ വരുമാനവും ലഭിച്ചു.

ബസിന്റെ പ്രചാരണാർത്ഥം നടത്തുന്ന സ്പോൺസർ സർവ്വീസുകളിൽ 22ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ ഓൾഡേജ് ഹോമിലെ 54 അന്തേവാസികൾക്ക് സൗജന്യ യാത്ര നൽകും. കിഴക്കേക്കോട്ടയിൽ നിന്ന് ആരംഭിക്കുന്ന പതിവ് സർവീസിന് പുറമെ ഓൾഡേജ് ഹോമിലെ താമസക്കാർ ആവശ്യപ്പെടുന്ന റൂട്ടിലൂടെയും സർവീസ് നടത്തും.

Read Also : നഗരം ചുറ്റാന്‍ ഓപ്പണ്‍ ഡെക്ക് ബസുമായി കെഎസ്ആര്‍ടിസി

മറ്റ് ജില്ലകളിൽ നിന്നും, തമിഴ്നാട്ടിൽ നിന്നും ഉൾപ്പെടെ നിരവധി യാത്രക്കാരാണ് സിറ്റി റൈഡ് സർവ്വീസിനായി എത്തുന്നത്. വരുന്ന ശനി, ഞായർ ദിവസങ്ങളിൽ ഡേ- നൈറ്റ് ട്രിപ്പുകളുടെ മുഴുവൻ ടിക്കറ്റും ബുക്കിം​ഗ് ആയിക്കഴിഞ്ഞെന്ന് അധികൃകർ അറിയിച്ചു.

വൈകുന്നേരം 5 മണി മുതല്‍ 10 മണിവരെ നീണ്ടു നില്‍ക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ 9 മണിമുതല്‍ 4 മണി വരെ നീണ്ടുനില്‍ക്കുന്ന ഡേ സിറ്റി റൈഡും നല്ല വരുമാനം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ രണ്ട് സര്‍വ്വീസിലും ടിക്കറ്റ്‌ നിരക്ക് 250 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് 200 രൂപ നല്‍കിയാല്‍ മതിയാകും. യാത്രക്കാര്‍ക്ക് വെൽക്കം ഡ്രിങ്ക്സും സ്നാക്സും ലഭ്യമാക്കുന്നതാണ്. ഡേ ആൻര് നൈറ്റ് റൈ‍‍ഡ് ഒരുമിച്ച് ടിക്കറ്റ്‌ എടുക്കുന്നവര്‍ക്ക് പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് ഒരു ദിവസം 350 രൂപ നല്‍കിയാല്‍ മതിയാകും.

സീറ്റ് ബുക്ക് ചെയ്യുന്നതിനായി പേര്, മൊബൈൽ നമ്പർ, യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതി, വേണ്ട സീറ്റുകളുടെ എണ്ണം എന്നിവ 9447479789, 8129562972 എന്നീ നമ്പരിലേക്ക് വാട്സാപ്പ് ചെയ്താൽ മതിയാകും.

Story Highlights: KSRTC Open Deck Double Decker Bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here