Advertisement

വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോൾ ആശയക്കുഴപ്പമുണ്ടാക്കരുതെന്ന കർശന നിർദേശവുമായി റാക് പൊലീസ്

April 21, 2022
Google News 1 minute Read

റാസൽഖൈമയിൽ മൂന്നിലൂടെ പോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടുള്ള അപകടകരമായ ഓവർടേക്കിം​ഗ് ഒഴിവാക്കണമെന്ന കർശന ദിർദേശം നൽകി റാക് ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ്. നിശ്ചിത അകലം പാലിക്കാതെ പെട്ടെന്നുള്ള ഓവർടേക്കിം​ഗ്
വലിയ വാഹനാപകടങ്ങളുണ്ടാകാൻ കാരണമാകുന്നുണ്ട്.

തീർത്തും അശ്രദ്ധമായ ഡ്രൈവിം​ഗും ഡ്രൈവർമാരുടെ അനാവശ്യ പിടിവാശിയുമാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതെന്ന് റാക് പൊലീസ് സെൻട്രൽ ഓപറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. മുഹമ്മദ് സഈദ് അൽ ഹമീദി അഭിപ്രായപ്പെട്ടു. മുന്നിലുള്ള വാഹനങ്ങളെ ലൈറ്റുകളും ഹോണുമടിച്ച് റോഡ് ഒഴിപ്പിക്കാൻ നിർബന്ധിക്കുന്നത് ഡ്രൈവറുടെ ശ്രദ്ധ തിരിയാനും അപകടങ്ങളുണ്ടാവാനും കാരണമാകും.

Read Also : ഫാമിലി സന്ദര്‍ശക വിസ കാലാവധി പുതുക്കാന്‍ അബ്ഷിറിലെ തവസ്സുല്‍ ഉപയോഗിക്കാമെന്ന് സൗദി ജവാസാത്ത്

വളരെ കുറച്ച് വേ​ഗതയിൽ വാഹനം ഓടിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ വലതുവശത്തെപാത തന്നെ ഉപയോഗിക്കണം. നിശ്ചിത വേഗതയിലും കുറച്ച് വാഹനം ഓടിക്കാൻ ശ്രമിക്കരുതെന്നും അത് അപകടങ്ങൾക്കിടയാക്കുമെന്നും ഡോ. മുഹമ്മദ് സഈദ് വ്യക്തമാക്കി. മുന്നിലൂടെ പോകുന്ന വാഹനവുമായി മതിയായ അകലം പാലിക്കാതിരുന്നാലുള്ള പിഴ നാല് ബ്ലാക്ക് പോയൻറുകളും 400 ദിർഹവുമാണ്.

Story Highlights: not to confuse drivers when overtaking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here