റിയാദ് ഡ്രൈവേഴ്സ് കൂട്ടായ്മ ആറാം വാർഷികം ആഘോഷിച്ചു
റിയാദിലെ മലയാളി ഡ്രൈവർമാരുടെ സംഘടനയായ റിയാദ് ഡ്രൈവേഴ്സ് കൂട്ടായ്മ ആറാം വാർഷികം ആഘോഷിച്ചു. വലീദ് ഇസ്ഥിറാഹയിൽ വെച്ച് നടന്ന പരിപാടിയിൽ റിയാദിലെ രാഷ്ട്രീയ സാമൂഹ്യ പൊതു രംഗത്തെ പ്രമുഖർ അടക്കം നിരവധിപേർ പങ്കെടുത്തു.
ടിക്മോ ചെയർമാൻ മുനീർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഷ്‌റഫ് മണ്ണാറക്കാട് അധ്യക്ഷത വഹിച്ചു, ലീഗൽ അഡ്വൈസർ ലത്തീഫ് തെച്ചി ആമുഖ പ്രഭാഷണം നടത്തി, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പ രാജ്, അസ്‌കർ കെൽകോ, ഫൈസൽ, മിയ പ്രസിഡണ്ട് ഫൈസൽ, മാധ്യമ പ്രവർത്തകൻ ഷിബു ഉസ്മാൻ, അബ്ദുൽ അസീസ് പവിത്ര ജി എം എഫ്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സെക്രട്ടറി ഷഫീഖ്, ട്രഷറർ അൻവർസാദത്ത്, ജോയിൻ സെക്രട്ടറി ഫൈസൽ, വൈസ് പ്രസിഡണ്ട് കുഞ്ഞു, അഡ്മിൻ ഫിറോസ് വളാഞ്ചേരി, എന്നിവർ സന്നിഹിതരായിരുന്നു. റഷീദ് ചുങ്കത്തറ നന്ദി പറഞ്ഞു. തുടർന്ന് നടന്ന കലാപരിപാടിക്ക് സജീർ പട്ടുറുമാൽ, സത്താർ മാവൂർ എന്നിവർ നേതൃത്വം നൽകി. നൗഫൽ വടകര, ഹാരിസ്, സമീറ ഇബ്രാഹിം, ദേവിക ബാബുരാജ്, എന്നിവർ ഗാനം ആലപിച്ചു.
ഒപ്പന, അറബിക് ഡാൻസ്, മഹേഷ് ജയ് യുടെ നേതൃത്വത്തിൽ നാസിക് ഡോൾ എന്നി കലാ പരിപാടികളും അരങ്ങേറി.
റിയാദ് ഡ്രൈവേഴ്സ് എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. ഷെബിമൻസൂർ, നിസാർ കുരിക്കൾ എന്നിവർ അവതാരകർ ആയിരുന്നു.
Story Highlights : Riyadh Drivers Association celebrated sixth anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here