‘പ്രതികാര നടപടിയാണോയെന്ന് കാണുന്നവർക്ക് അറിയാം’; പിഴ ചുമത്തിയ നടപടിയിൽ പ്രതികരിച്ച് സുരേഷ് കുമാർ

വാർത്തയ്ക്ക് പിന്നിൽ കെഎസ്ഇബി സിഎംഡിയെന്ന് എംജി സുരേഷ് കുമാർ. വൈദ്യുതി മന്ത്രി നിർദേശിച്ച ആവശ്യങ്ങൾക്ക് വേണ്ടി യാത്ര ചെയ്തിട്ടുണ്ട്. പ്രതികാര നടപടിയാണോയെന്ന് കാണുന്നവർക്ക് അറിയാമെന്നും എംജി സുരേഷ് കുമാർ പറഞ്ഞു. ( suresh kumar against kseb cmd )
‘എന്നോട് വിശദീകരണം ചോദിക്കാതെ, എന്റെ ശ്രദ്ധയിൽപ്പെടുത്താതെ, എനിക്ക് നോട്ടിസ് പോലും ഇഷ്യു ചെയ്യാതെ, എനിക്ക് എന്താണ് പറയാനുള്ളത് എന്ന് പോലും കേൾക്കാതെ ഒരു സാധനം തയാറാക്കി മീഡിയയിൽ കൊടുക്കുന്നതിന്റെ ഉദ്ദേശം എന്താണ് ? ഇത് വ്യക്തിഹത്യയാണ്. വൈദ്യുതി ബോർഡ് എന്ന് പറഞ്ഞാൽ സിഎംഡി അല്ല. അതിന്റെ ഉടമ സർക്കാരാണ്’- സുരേഷ് കുമാർ പറഞ്ഞു.
Read Also : കെ എസ് ഇ ബി ബോർഡ് വാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു; എം ജി സുരേഷ് കുമാറിന് പിഴ
കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് പിഴ നോട്ടിസ് ലഭിച്ചുവെന്ന പുറത്ത് വരുന്നത് ഇന്നാണ്. എം.എം.മണിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നപ്പോൾ കെഎസ്ഇബി ബോർഡ് വാഹനം ഉപയോഗിച്ച് അധികാരപരിധിക്ക് പുറത്തേക്ക് ഉപയോഗിച്ചതിനാണ് പിഴ . 6,72,560 രൂപ അടയ്ക്കണമെന്ന് കാണിച്ചാണ് കെഎസ്ഇബി ചെയർമാൻ നോട്ടിസ് അയച്ചിരിക്കുന്നത്. നോ്ട്ടിസ് ലഭിച്ച് 10 ദിവസത്തനകം മറുപടി പറയണമെന്നും 21 ദിവസത്തിനകം പിഴ അടയ്ക്കണമെന്നുമാണ് നോട്ടിസ്.
Story Highlights: suresh kumar against kseb cmd
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here