കാട്ടുനായ്ക്ക കോളനിവാസികളോടുള്ള സർക്കാർ അവഗണനയ്ക്ക് ഏഴാണ്ട്; കുടുംബങ്ങളുടെ ജീവിതം ഇപ്പോഴും നരകതുല്യം
വയനാട് ചെതലയം കൊമ്പൻ മൂല കാട്ടുനായ്ക്ക കോളനിവാസികളോടുള്ള സർക്കാർ അവഗണനയ്ക്ക് ഏഴാണ്ട്. കൊമ്മഞ്ചേരി വനത്തിൽ നിന്നും കൊമ്പൻമൂല വനാതിർത്തിയിലേക്ക് പറിച്ചുനടപ്പെട്ട കുടുംബങ്ങളുടെ ജീവിതം ഇപ്പോഴും നരകതുല്യമാണ്.
വയനാട് വന്യജീവിസങ്കേതത്തിലെ കൊമ്മഞ്ചേരി വനത്തിൽ നിന്നും ചെതലയത്തെ കൊമ്പൻമൂലയിലേക്ക് വനംവകുപ്പ് ഇടപെട്ടാണ് ആറ് കാട്ടുനായ്ക്ക കുടുംബങ്ങളെ എത്തിച്ചത്. വനത്തിലെ ഇവരുടെ ജീവിതം സുരക്ഷിതമല്ലന്ന് കണ്ടാണ് 2015ലെ പുനരധിവസിപ്പിക്കൽ. വനം ട്രൈബൽ, റവന്യു വകുപ്പ് അധികൃതരെല്ലാം ചേർന്നായിരുന്നു താൽക്കാലിക കൂരകൾ വെച്ചുള്ള മാറ്റിപാർപ്പിക്കൽ.
ഒരുവർഷത്തിനകം ഇവർക്ക് ഭൂമിയും വീടും ജീവി്ക്കാനവശ്യമായ സൗകര്യങ്ങളും നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇപ്പോഴും ഇവർ കഴിഞ്ഞുകൂടുന്നത് ചോർന്നൊലിക്കുന്ന സുരക്ഷിതമല്ലാത്ത കൂരകളിലാണ്.
Read Also : വയനാട് കാക്കവയലില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം; മൂന്നുവയസുകാരന് ഗുരുതര പരുക്ക്
ഇതിനിടെ രണ്ടാഴ്ചമുമ്പുണ്ടായ കനത്ത മഴയിലും കാറ്റിലും കോളനിയിലെ മിനിയുടെ കൂര തകർന്നു. രാത്രിയിലായിരുന്നുസംഭവം. ജീവൻരക്ഷപ്പെട്ടത് തലനരിഴയ്ക്കാണ്. പിന്നീട് ഈ കൂരയിൽ എട്ട് പേരാണ് കഴിഞ്ഞുകൂടുന്നത്. ഇതും മഴപെയ്യുമ്പോൾ ചോർന്നൊലിക്കുകയാണ് കോളനി നിവാസികൾ പറയുന്നു.
പരമ്പരാഗതമായി വനവിഭവം ശേഖരിച്ച് ജീവിച്ചിരുന്നവരെയാണ് വകുപ്പ് അധികൃതർ ഇടപെട്ട് വഞ്ചിച്ചതെന്നാണ് ആക്ഷേപം.
Story Highlights: Tribal colony in wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here