വയനാട് കാക്കവയലില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം; മൂന്നുവയസുകാരന് ഗുരുതര പരുക്ക്

വയനാട് കാക്കവയലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് വയസുകാരന് ഗുരുതര പരിക്കേറ്റു. ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. പാട്ടവയല്‍ സ്വദേശികളായ പ്രവീഷ്, ഭാര്യ ശ്രീജിഷ, അമ്മ പത്മാവതി എന്നിവരാണ് മരിച്ചത്.
മൂന്ന് വയസുകാരന്‍ ആരവിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കാട് നിന്ന് വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്നു കാറില്‍ സഞ്ചരിച്ച കുടുംബം. മീനങ്ങാടിയില്‍ നിന്നും വന്ന ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.
Story Highlights: wayanad kakkavayal accident 3 death
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here