മക്കളുണ്ടാവാൻ ഭർത്താവിനെ വിട്ടയക്കണമെന്ന് ഭാര്യ; തടവുകാരന് 15 ദിവസത്തെ പരോൾ അനുവദിച്ച് ഹൈക്കോടതി

ഭാര്യയെ ഗർഭിണിയാക്കാൻ തടവുകാരന് 15 ദിവസത്തെ പരോൾ അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതി. ജസ്റ്റിസുമാരായ സന്ദീപ് മെഹ്തയും ഫർജന്ദ് അലിയും അടങ്ങിയ ബഞ്ചാണ് പരോൾ അനുവദിച്ചത്. 34കാരനായ നന്ദ് ലാലിൻ്റെ ഭാര്യ രേഖയാണ് മക്കളുണ്ടാവാൻ ഭർത്താവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചത്.
നന്ദ് ലാലിൻ്റെ ഭാര്യ നിരപരാധിയാണെന്നും അവരുടെ ലൈംഗിക, വൈകാരിക ആവശ്യങ്ങൾ നിറവേറ്റപ്പെടേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. നന്ദ് ലാലിനെ തടവിലിട്ടതിനാൽ അത് ഇപ്പോൾ ശരിയായി നടക്കുന്നില്ല എന്നും കോടതി പറഞ്ഞു.
2019ൽ രാജസ്ഥാനിലെ ഭിൽവാര കോടതി നന്ദ് ലാലിന് ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു. അജ്മീർ സെൻട്രൽ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. 2021ൽ ഇയാൾക്ക് 20 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.
Story Highlights: Court Parole Wife Pregnant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here