ജി സുധാകരൻ ഇനി ബ്രാഞ്ച് കമ്മിറ്റി അംഗം

മേൽക്കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കിയതോടെ സിപിഐഎം ആലപ്പുഴ ഡിസി ബ്രാഞ്ചിൽ ജി സുധാകരനെ ഉൾപ്പെടുത്തി. മുൻ മന്ത്രിയും സിപിഐഎം സംസ്ഥാന നേതാവുമായിരുന്ന ജി സുധാകരൻ ഇനി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേരിട്ടുള്ള ഡി സി ബ്രാഞ്ചിൽ അംഗമായി തുടരും. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് സുധാകരന്റെ ഘടകത്തിന്റെ കാര്യത്തിൽ തീരുമാനമായത്. സുധാകരൻ സംസ്ഥാന – ജില്ലാ നേതൃത്വങ്ങളോട് തന്നെ ബ്രാഞ്ചിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ജി സുധാകരനെ ഒഴിവാക്കിയത് പ്രായപരിധി കർശനമാക്കിയതിന്റെ പേരിലാണ്. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ നിന്നുൾപ്പടെ ജി സുധാകരൻ വിട്ടുനിന്നിരുന്നു. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് പ്രകാരം പാർട്ടി ആവശ്യം അംഗീകരിച്ചു. സുധാകരന് പകരം പ്രതിനിധിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ മഹേന്ദ്രനെ പാർട്ടി കോൺഗ്രസ് പ്രതിനിധിയായി ഉൾപ്പെടുത്തി.
പാർട്ടി ചുമതലകളിൽ പുതിയ ആളുകൾ വരട്ടെയെന്നാണ് ജി സുധാകരന്റെ പ്രതികരണം. തനിക്ക് പക്ഷമില്ലെന്നും ഇനി പ്രവർത്തനം ബ്രാഞ്ചിലായിരിക്കുമെന്നും സുുധാകരൻ പറഞ്ഞിരുന്നു.
Story Highlights: G Sudhakaran member of cpim Branch Committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here