ജോലി ചെയ്തതിനു ശമ്പളം നൽകിയില്ല; തൃശൂർ നടുറോഡിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം

തൃശൂർ നടുറോഡിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. മൈസൂർ സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. റോഡിൽ നിന്ന് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താനുള്ള നീക്കം പൊലീസ് തടഞ്ഞു. എംജി റോഡിലെ ഹോട്ടൽ നാലു മാസമായി ജോലി ചെയ്ത ശമ്പളം നൽകിയില്ലെന്ന് ഇയാൾ ആരോപിച്ചു.
ഇന്ന് നാലേകാലോടെയാണ് സംഭവമുണ്ടായത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താൻ ശ്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ഓടിവന്ന് ഇയാളെ തടയുകയായിരുന്നു. ആസിഫ് ഖാൻ എന്നാണ് ഇയാളുടെ പേര്. ഇവിടെ ഒരു സ്വകാര്യ ഹോട്ടലിൽ ഷെഫ് ആയി ജോലിചെയ്തു വരികയായിരുന്നു ആസിഫ്. 50000 രൂപ ശമ്പളത്തിലാണ് ഇയാളെ ഹോട്ടലിൽ ചീഫ് ഷെഫ് ആയി നിയമിച്ചത്. എന്നാൽ, കഴിഞ്ഞ നാല് മാസമായി ശമ്പളം നൽകിയിട്ടില്ലെന്ന് ഇയാൾ ആരോപിക്കുന്നു. ലേബർ ഓഫീസർക്കും പൊലീസിനും പരാതിനൽകി. എന്നിട്ടും നടപടി ഉണ്ടായില്ല എന്നും ആസിഫ് ഖാൻ പറഞ്ഞു. ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
അതേസമയം, ഹോട്ടൽ തുടങ്ങിയിട്ട് ഒരു മാസമേ ആയുള്ളൂ എന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്. ആസിഫ് ഖാൻ്റെ പരാതി വ്യാജമാണെന്നും ഇയാൾ അഡ്വാൻസ് ആയി വാങ്ങിയ ഒന്നേകാൽ ലക്ഷം രൂപ തിരികെ ലഭിക്കേണ്ടതുണ്ടെന്നും ഹോട്ടൽ മാനേജർ പറഞ്ഞു. ഇതിൻ്റെ പേരിൽ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും ഹോട്ടൽ മാനേജർ പ്രതികരിച്ചു.
Story Highlights: man suicide attempt thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here