പൂജ്യത്തിനു പുറത്തായത് 14 തവണ; ഡക്കുകളിൽ റെക്കോർഡിട്ട് രോഹിത്

നാണക്കേടിൻ്റെ റെക്കോർഡുമായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ. ഐപിഎലിൽ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ താരമെന്ന റെക്കോർഡാണ് രോഹിത് കുറിച്ചത്. ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ 14ആം തവണയാണ് രോഹിത് ഡക്കായത്. ആദ്യ ഓവറിൽ മുകേഷ് ചൗധരിയാണ് രോഹിതിനെ പൂജ്യത്തിനു മടക്കിയത്. ഇന്ത്യൻ ക്യാപ്റ്റനെ മിച്ചൽ സാൻ്റ്നർ പിടികൂടി. അജിങ്ക്യ രഹാനെ, പാർഥിവ് പട്ടേൽ, അമ്പാട്ടി റായുഡു, മൻദീപ് സിംഗ്, ഹർഭജൻ സിംഗ്, പീയുഷ് ചൗള എന്നിവർക്ക് 13 ഡക്കുകൾ വീതമുണ്ട്.
ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരെ 3 വിക്കറ്റിനാണ് ചെന്നൈ ആവേശ ജയം കുറിച്ചത്. വിന്റേജ് ധോണി അവതരിച്ചപ്പോൾ ഇന്നിംഗ്സിലെ അവസാന പന്തിലായിരുന്നു ചെന്നൈയുടെ ജയം. ഇതോടെ മുംബൈ തുടർച്ചയായ 7 മത്സരങ്ങളിൽ പരാജയപ്പെട്ടു. 40 റൺസെടുത്ത അമ്പാട്ടി റായുഡുവാണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. റോബിൻ ഉത്തപ്പ 30 റൺസെടുത്തു. മുംബൈക്കായി ഡാനിയൽ സാംസ് 4 വിക്കറ്റ് വീഴ്ത്തി.
Story Highlights: rohit sharma ducks record ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here