Advertisement

മരിയുപോള്‍ പിടിച്ചെന്ന് റഷ്യ; പ്രതികരിക്കാതെ യുക്രൈന്‍

April 22, 2022
2 minutes Read
Russia captures Mariupol

യുക്രൈന്‍ തുറമുഖ നഗരം മരിയുപോള്‍ കീഴടക്കിയതായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചു. കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസാണ് അടുത്ത ലക്ഷ്യമെന്നും പറഞ്ഞു. എന്നാല്‍, മരിയുപോള്‍ നഗരത്തിലെ അസോവ്സ്റ്റാള്‍ ഉരുക്കുവ്യവസായശാലയില്‍ രണ്ടായിരത്തോളം യുക്രൈന്‍ ഭടന്മാരുണ്ടെന്നും അവരെ നേരിടാന്‍ റഷ്യ മടിക്കുന്നത് കനത്ത തിരിച്ചടി ഭയന്നാണെന്നും യുക്രൈന്‍ പ്രതികരിച്ചു ( Russia captures Mariupol ).

11 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഉരുക്കുവ്യവസായശാല ഉപരോധിച്ചിരിക്കുന്നതിനാല്‍ ബങ്കറുകളിലും തുരങ്കങ്ങളിലും കഴിയുന്ന യുക്രൈന്‍ പോരാളികള്‍ വൈകാതെ കീഴടങ്ങുമെന്ന പ്രതീക്ഷയിലാണ് റഷ്യ. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ യുക്രൈന്‍ തയാറായിട്ടില്ല.

Read Also : ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80കാരന്‍ മരിച്ചു; വാഹന നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത നടപടികളുമായി കേന്ദ്രം

റഷ്യയുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് തുറമുഖങ്ങളില്‍ വിലക്ക് ഉള്‍പ്പെടെ ഉപരോധം കടുപ്പിക്കാന്‍ യുഎസ് തീരുമാനിച്ചു. ബ്രിട്ടനും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി നിരോധന പട്ടിക വിപുലപ്പെടുത്തി. യുക്രൈനിന് അടിയന്തര സഹായമായി 50 കോടി ഡോളര്‍ കൂടി നല്‍കുമെന്ന് യുഎസ് പ്രഖ്യാപിച്ചു. 80 കോടി ഡോളറിന്റെ സൈനിക സഹായവും നല്‍കും. കൂടുതല്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളും നല്‍കാന്‍ ഡെന്മാര്‍ക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും തീരുമാനിച്ചു. മരിയുപോളിലെ 4 ലക്ഷത്തോളം ജനങ്ങളില്‍ ഒട്ടേറെപ്പേര്‍ നഗരം വിട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം വ്യക്തമല്ലെങ്കിലും ആയിരക്കണക്കിനാണ്.

Story Highlights: Russia captures Mariupol; Ukraine unresponsive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top