Advertisement

ശ്രീനിവാസന്‍ വധക്കേസ്: അറസ്റ്റിലായ നാലു പേരെ റിമാന്‍ഡ് ചെയ്തു

April 22, 2022
Google News 1 minute Read

ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ അറസ്റ്റിലായ നാലു പേരെ പ്രതികളെ റിമാന്‍ഡ് ചെയ്തു. ബിലാല്‍, റിസ്വാന്‍, സഹദ്, റിയാസുദീന്‍ എന്നിവരെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
സംഭവത്തില്‍ മൂന്നു പേര്‍കൂടി അറസ്റ്റിലായി. കല്‍പ്പാത്തി സ്വദേശി അഷ്ഫാഖ്, ഒലവക്കോട് സ്വദേശി അഷ്‌റഫ്, കാഞ്ഞിരപ്പുഴ സ്വദേശി സദ്ദാം ഹുസ്സൈന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ സദ്ദാം ഹുസ്സൈന്‍ ശംഖുവാരത്തോട് പള്ളി ഇമാമാണ്. പ്രതികളിലൊരാളെ ഒളിപ്പിച്ചതിനാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയുടെ മൊബൈല്‍ ഫോണും ഇമാം സൂക്ഷിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.

കൊലയാളികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ശംഖുവാരത്തോട് പള്ളിയില്‍ നിന്ന് കണ്ടെടുത്തു. ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷയും പ്രതികളുടെ മൂന്നു ബൈക്കുകളും കസ്റ്റഡിയിലെടുത്തു. ഗൂഢാലോചനയില്‍ പങ്കെടുത്ത രണ്ടു പേര്‍ കൂടി ഇന്ന് വലയിലായതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി.

സുബൈര്‍ കൊല്ലപ്പെട്ട വെള്ളിയാഴ്ച രാത്രിയില്‍ മോര്‍ച്ചറിക്ക് സമീപത്തെ കബര്‍സ്ഥാനില്‍ തുടങ്ങിയതാണ് പ്രതികാരത്തിനായുള്ള ഗൂഢാലോചനയെന്നാണ് പ്രതികളുടെ മൊഴി. മുഖ്യപ്രതികളിലൊരാളായ ശംഖു വാരത്തോട് സ്വദേശി അബ്ദുള്‍ റഹ്മാമാന്റെ സഹോദരന്‍ മുഹമ്മദ് ബിലാല്‍, കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്ന റിയാസുദീന്‍ എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. ശംഖുവാരത്തോട്ടെ പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള പള്ളിയില്‍ നിന്നും ഫോണ്‍ കണ്ടെത്തി.

കൊലപാതകത്തിന് ശേഷം രക്ഷപ്പെടും മുന്‍പ് അബ്ദുള്‍ റഹ്മാന്‍ സഹോദരനെയാണ് ഫോണ്‍ ഏല്‍പ്പിച്ചത്. ബിലാല്‍ അത് പള്ളിയില്‍ ഒളിപ്പിച്ചു വെച്ചു. പള്ളിയോട് തൊട്ടുള്ള സ്ഥലത്താണ് ആയുധം കൊണ്ടുവന്ന ഓട്ടോറിക്ഷ ഉപേക്ഷിച്ചത്. അഞ്ച് വാളുകള്‍ 15ന് രാത്രി തന്നെ ഓട്ടോയില്‍ എത്തിച്ചിരുന്നുവെന്ന് പ്രതികള്‍ തെളിവെടുപ്പിനിടെ പറഞ്ഞു. കൊലപാതക ഗൂഢാലോചന നടന്നത് ജില്ലാശുപത്രിയുടെ പിന്‍വശത്ത് വെച്ചായിരുന്നു.

Story Highlights: Srinivasan murder case: Four arrested in remand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here