Advertisement

അസാധ്യമെന്ന് തോന്നി; ഫ്ലവേഴ്സ് ഒരു കോടിയിൽ ആ​ഗ്രഹം പങ്കുവച്ചു, സിംസന്റെ സ്വപ്നം നിറവേറ്റാൻ ഒടുവിൽ ജയസൂര്യയെത്തി

April 23, 2022
Google News 2 minutes Read
Jayasurya arrived Simson dream

നിരവധിപ്പേരുടെ ജീവിതം കരുപിടിപ്പിക്കുകയും പച്ചയായ ജീവിതങ്ങളെ തുറുന്നു കാട്ടുകയും ചെയ്യുന്ന ജനകീയ പ്രോ​ഗ്രാമാണ് ഫ്ലവേഴ്സ് ഒരു കോടി. ഒരു കോടിയിൽ പങ്കെടുക്കുന്ന പലരും അവരുടെ പല ആ​ഗ്രഹങ്ങളും പ്രകടിപ്പിക്കാറുണ്ട്. അസാധ്യമെന്ന് തോന്നുന്നതാണ് പലതുമെങ്കിലും അത് സാധ്യതമാക്കാൻ ഈ പരിപാടിയ്ക്ക് കഴിയുന്നുവെന്നത് തന്നെയാണ് ഫ്ലവേഴ്സ് ഒരു കോടിയെ വ്യത്യസ്തമാക്കുന്നത്. അത്തരത്തിലൊരു സ്വപ്ന സാക്ഷാത്കാരമാണ് ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുത്ത സിംസനുണ്ടായിരിക്കുന്നത് ( Jayasurya arrived Simson dream ).

ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കുന്നതിനിടയിൽ അവതാരകനായ ആർ.ശ്രീകണ്ഠൻ നായർ സിംസനോട് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആ​​ഗ്രഹത്തെക്കുറിച്ച് ചോദിച്ചിരുന്നു. തന്റെ മനസിലെ ഏറ്റവും വലിയ ആ​ഗ്ര​ഹം രണ്ടു വ്യക്തികളെ കാണാനാണ്. ഒന്ന് ജയസൂര്യയേയും ബാബു ആന്റണിയേയും. മണിച്ചേട്ടനെ കാണണമെന്ന് ആ​ഗ്രഹമുണ്ടെങ്കിലും അത് നടക്കില്ലല്ലോയെന്നും സിംസൻ പറഞ്ഞിരുന്നു. ജയസൂര്യയുടെ പടങ്ങൾ ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും നല്ല റോൾ കിട്ടുകയാണെങ്കിൽ കത്തിക്കയറി പോകാൻ കഴിയുന്ന ആളാണ് ജയസൂര്യ. അദ്ദേഹത്തിന്റെ അഭിനയം ഭയങ്കര ഇഷ്ടമാണെന്നും സിംസൻ പറഞ്ഞു.

പ്രോ​ഗം ജയസൂര്യ കാണുന്നുണ്ടെങ്കിൽ സിംസനെയൊന്നു ശ്രദ്ധിക്കണമെന്നും തൃശൂർ വഴിയെങ്ങാനും പോകുകയാണെങ്കിൽ സിംസൻ ചിറ്റാറ്റുകരയിലുണ്ടെന്നും പറ്റുകയാണെങ്കിൽ കാണണമെന്നും ആർ.ശ്രീകണ്ഠൻ നായർ പരിപാടിയ്ക്കിടയിൽ അഭ്യർത്ഥിച്ചിരുന്നു. എന്തായാലും താങ്കളെ കാണാൻ ജയസൂര്യ എത്തുമെന്നും ഒരു ദിവസം താങ്കളുടെ തോളത്തുവന്ന് തട്ടുന്നത് ജയസൂര്യയായിരിക്കുമെന്ന ഉറപ്പും ശ്രീകണ്ഠൻ നായർ സിംസന് സമ്മാനിച്ചു.

എന്നാൽ അതിപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു. സിംസന്റെ ആ സ്വപ്നം യാഥാർത്ഥ്യമായി. തൃശൂരിലെത്തി ജയസൂര്യ സിംസനെ കണ്ടു കെട്ടിപ്പിടിച്ചു. മനസു നിറയുന്നതായിരുന്നു ആ കാഴ്ച.

ആരോ ഒരാൾ തനിക്ക് ബൈറ്റ് അയച്ചു തന്നു. എന്നെ ഇങ്ങനെ കാണണമെന്ന് ഒരാൾ ആ​​ഗ്രഹം പ്രകടിപ്പിക്കുന്നു. ഇതാരാണാവോയെന്നാണ് ആദ്യം ആലോചിച്ചത്. ആ ആ​ഗ്രഹവും സിംസന്റെ ജീവിതവുമാണ് തന്നെ ഇവിടെയെത്തിച്ചതെന്നും ജയസൂര്യ പറഞ്ഞു.

Read Also : ‘റോക്കി ഭായിയെ കാണണം’; കണ്ണുനിറഞ്ഞ് കുട്ടി, സന്തോഷിക്കൂ, വിഷമിക്കുന്നത് എനിക്ക് ഇഷ്ടമല്ല…! മറുപടിയുമായി യാഷെത്തി

തൃശൂർ പാവറട്ടി സ്വദേശിയായ സിംസൻ ആറു തവണയാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. പത്തുവർഷം മുൻപ് ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ രണ്ടു കണ്ണുകളുടേയും കാഴ്ച നഷ്ടമായി. സിംസൻ സഞ്ചരിച്ച ബസ് ഇടഞ്ഞയാന കുത്തി മറിച്ച് ഇടുകയായിരുന്നു. തുടർന്നിങ്ങോട്ട് കണ്ണിലെ ഇരുട്ടിനെ പുഞ്ചിരികൊണ്ടാണ് സിംസൻ നേരിട്ടത്. ഫ്ലവേഴ്സ് ഒരു കോടിയിലെത്തിയതോടെ ഏറെക്കാലമായി മനസിൽ സൂക്ഷിച്ച ആ​​ഗ്രഹവും സഫലമായി. സിംസനെ കാണാനെത്തിയ ജയസൂര്യയ്ക്ക് ആർ.ശ്രീകണ്ഠൻ നായർ നന്ദി പറഞ്ഞു. എല്ലാ ദിവസവും രാത്രി 9 മണി മുതൽ 10.30 വരെയാണ് ഫ്ലവേഴ്സ് ഒരു കോടി.

Story Highlights: Jayasurya has finally arrived to fulfill Simson’s dream

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here