‘ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ അണിനിരക്കണം’ : എംവി ജയരാജൻ

ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ അണിനിരക്കണം. കണ്ണൂർ ജില്ലയിൽ 18 കേന്ദ്രങ്ങളിൽ നടക്കുന്ന ബഹുജന റാലിയിൽ ജനങ്ങൾ പങ്കെടുക്കണമെന്ന് എംവി ജയരാജൻ പറഞ്ഞു. ( mv jayarajan against bulldozer politics )
‘ആർ ഹരിദാസിന്റെ കൊലപാതകം ഉൾപ്പെടെ കേരളത്തിൽ സംഘടിപ്പിക്കാൻ വേണ്ടി ആയുധവും പരിശീലനവും സിദ്ധിച്ച ക്രിമിനലുകളെ വളർത്തിയെടുക്കുന്ന രാഷ്ടീയമാണ് ആർഎസ്എസ് വളർത്തുന്നത്. ഈ രാഷ്ട്രീയത്തെ ചെറുക്കാൻ ന്യൂനപക്ഷങ്ങളെ വർഗീയമായും തീവ്രവാദപരമായും സംഘടിപ്പിക്കുകയാണ് എസ്ഡിപിഐ ചെയ്യുന്നത്. ഇരു വർഗീയ തീവ്രവാദ സംഘടനകളും പരസ്പരം വളർത്താനാണ് പരിശ്രമിക്കുന്നത്. അന്യോന്യം വളർത്തുന്ന ഒന്നായി വർഗീയത മാറുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ രണ്ട് വർഗീയ ശക്തികൾക്കെതിരായി മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന ജനങ്ങളെ അണിനിരത്തുന്നത്. മതവിശ്വാസികളും മതേതര വിശ്വാസികളും ഒരുമിച്ച് നിൽക്കണം. ജനങ്ങളെ വർഗീയമായി വിഭജിക്കുന്ന രാഷ്ട്രീയത്തിനെതിരെ, വർഗീയ ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ അണിനിരക്കണം’- എം.വി ജയരാജൻ പറഞ്ഞു.
25-ാം തിയതി 14 കേന്ദ്രങ്ങളിലും 26-ാം തിയതി 4 കേന്ദ്രങ്ങളിലുമാണ് റാലി. എല്ലാ റാലികളും 5 മണിക്കാണ് നടക്കുന്നത്.
Story Highlights: mv jayarajan against bulldozer politics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here