Advertisement

മൈലപ്ര ബാങ്ക് തട്ടിപ്പ് കേസ് : ബാങ്ക് സെക്രട്ടറിക്ക് മുൻകൂർ ജാമ്യം

April 23, 2022
Google News 2 minutes Read
mylapra bank secretary gets anticipatory bail

മൈലപ്ര ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസന്വേഷണം നടക്കുന്നതിനിടെ സെക്രട്ടറി ഹൈക്കോടതിയിൽ നിന് മുൻകൂർ ജാമ്യം നേടി. സെക്രട്ടറിക്കെതിരെ ഉള്ള ഓഡിറ്റ് റിപ്പോർട്ടുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറി ജാമ്യം നേടിയത്. ( mylapra bank secretary gets anticipatory bail )

മൈലപ്ര സഹകരണ ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യുവിനെതിരെ സഹകരണ വകുപ്പിന്റെ രണ്ട് പരാതികളാണ് പത്തനംതിട്ട പോലീസിൽ ഉള്ളത്. രണ്ട് പരാതിയിലും ജാമ്യം ലഭിക്കാത്ത വകുപ്പുകൾ പ്രകാരമാണ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഇതോടെ സെക്രട്ടറി സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി. ഇതിനിടെയാണ് സെക്രട്ടറിക്ക് എതിരായ കേസുകളിൽ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിക്കുന്നത്.

ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് തയ്യാറാക്കിയ ഓഡിറ്റ് റിപ്പോർട്ടുകളിലെ വൈരുധ്യം ആണ് സെക്രടറിക്ക് തുണയായത്. ഈ റിപ്പോർട്ടുകളിൽ ഒരെ തട്ടിപ്പിൽ വ്യത്യസ്ത തുകകളാണ് രേഖപ്പെടുത്തിയത്. ബാങ്ക് തട്ടിപ്പിലെ മുഖ്യ പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചതോടെ തട്ടിപ്പ് കേസിലെ അന്വേഷണത്തെയും ബാധിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. അതെ സമയം കേസന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറാനും ആലോചന നടക്കുന്നുണ്ട്.

Story Highlights: mylapra bank secretary gets anticipatory bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here