Advertisement

യുഎൻ സെക്രട്ടറി മോസ്‌കോയിലേക്ക്; പുടിനുമായി കൂടിക്കാഴ്ച നടത്തും

April 23, 2022
Google News 2 minutes Read

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ചൊവ്വാഴ്ച (ഏപ്രിൽ 26) മോസ്‌കോ സന്ദർശിക്കും. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. യുക്രൈന്റെ കിഴക്കൻ മേഖല ലക്ഷ്യമാക്കി റഷ്യ നീങ്ങുന്നതിനിടെയാണ് യുഎൻ സെക്രട്ടറി ജനറലുടെ നിർണായക കൂടിക്കാഴ്ച.

റഷ്യയും യുക്രൈയ്നും തമ്മിലുള്ള യുദ്ധം 58ാം ദിവസത്തിലേക്കു കടന്നിരിക്കെ വളരെ നിർണായകമാണ് ഗുട്ടെറസിന്റെ സന്ദർശനം. ഒരേദിവസം വ്‌ളാഡിമിർ പുടിനുമായും സെർജി ലാവ്‌റോയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കാൻ എന്തുചെയ്യാനാകുമെന്നതിനെക്കുറിച്ച് മൂവരും ചർച്ച ചെയ്യും. നേതാക്കൾക്കൊപ്പം അദ്ദേഹം ഉച്ചഭക്ഷണവും കഴിക്കും.

വൈകാതെ ഗുട്ടെറസ് യുക്രൈനിലും എത്തും. യുക്രൈൻ സന്ദർശനത്തിനുള്ള തയ്യാറെടുപ്പുകൾ യുഎൻ ആരംഭിച്ചതായി യുഎൻ മേധാവിയുടെ വക്താവ് അറിയിച്ചു. നേരത്തെ ഓർത്തഡോക്സ് ഈസ്റ്റർ വേളയിൽ മരിയുപോളിലേക്ക് ജനങ്ങൾക്ക് പ്രവേശനം അനുവദിക്കണമെന്ന് റഷ്യൻ പ്രസിഡന്റിനോട് യുറോപ്യൻ യൂണിയനൻ മേധാവി അഭ്യർത്ഥിച്ചിരുന്നു.

Story Highlights: UN Secretary General António Guterres will meet with Vladimir Putin 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here