Advertisement

റോഡിൽ നമസ്കരിച്ചു; ആഗ്രയിൽ 150 പേർക്കെതിരെ കേസ്

April 24, 2022
Google News 2 minutes Read

റമദാനിലെ രാത്രിയിലുള്ള ‘തറാവീഹ്’ നമസ്കാരം പൊതു നിരത്തിൽ നടത്തിയതിന് ആഗ്രയിൽ 150 പേർക്കെതിരെ പൊലീസ് കേസ്. നമസ്കാരം നിർവഹിക്കാനുള്ള വ്യവസ്ഥകൾ ലംഘിച്ചതിണ് നടപടിയെന്ന് ആഗ്ര എസ്.എസ്.പി സുധീർ കുമാർ പറഞ്ഞു.

ശത്രുത പ്രോത്സാഹിപ്പിക്കുന്നതിനെതിരായ 153 എ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇംലി വാലി മസ്ജിദിനോട് ചേർന്ന റോഡിലാണ് ശനിയാഴ്ച രാത്രി നമസ്കാരം നടന്നത്.
റമദാനിലെ രാത്രി നമസ്കാരത്തിന് നേരത്തെ അനുമതി നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. ഇത് ലംഘിച്ചെന്നാണ് കേസ്.

Read Also : സർക്കാർ സ്കൂളിൽ മുസ്ലിം വിദ്യാർത്ഥികൾ നിസ്കരിച്ചു; പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

എന്നാൽ, കഴിഞ്ഞ 40 വർഷമായി ഇവിടെ രാത്രിയിൽ നമസ്കാരം നടക്കുന്നുണ്ടെന്നും അതുമൂലം റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാറില്ലെന്നും സംഘാടകർ വ്യക്തമാക്കി.

Story Highlights:  Case against 150 in Agra for offering namaaz on road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here