Advertisement

യെമനില്‍ ഹൂതി വിമതര്‍ തടവിലാക്കിയ കപ്പലിലെ മലയാളികള്‍ മോചിതരായി

April 24, 2022
Google News 1 minute Read

യെമനില്‍ ഹൂതി വിമതരുടെ തടവിലായ മൂന്ന് മലയാളികള്‍ മോചിതരായി. രണ്ട് ദിവസത്തിനകം ഇവർ നാട്ടിലെത്തും. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ദിപാഷിന്‍റെ വീട്ടുകാര്‍ക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചു. ദിപാഷ് ഉള്‍പ്പെടെ കപ്പലിലുണ്ടായിരുന്നത് മൂന്ന് മലയാളികളാണ്. ജനുവരിയിലാണ് കപ്പല്‍ തട്ടിയെടുത്തത്.

റവാബി എന്ന ചരക്ക് കപ്പലാണ് ഹൂതി വിമതർ റാഞ്ചിയത്. യെമന്‍ തീരത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള തുറമുഖ നഗരമായ ഹൊദൈദയ്ക്ക് സമീപമാണ് കപ്പല്‍ റാഞ്ചിയത്.
സൗദി ഫീല്‍ഡ് ഹോസ്പിറ്റല്‍ മാറ്റുന്നതിന്റെ ഭാഗമായി ആശുപത്രി സാമഗ്രികളുമായി പോവുകയായിരുന്നു കപ്പല്‍.

Read Also : യമനിലെ ഹൂതികള്‍ക്ക് സൗദിയില്‍ നിന്നു സഹായം നല്കിയവരുടെ പട്ടികയില്‍ ഇന്ത്യക്കാരും

കപ്പലില്‍ ആംബുലന്‍സുകള്‍, മെഡിക്കല്‍ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, മൊബൈല്‍ അടുക്കളകള്‍, അലക്കുശാലകള്‍, സാങ്കേതിക, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവയുണ്ടെന്ന് സൗദി സര്‍ക്കാരിന്റെ വക്താവ് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Story Highlights: Houthi rebels release three Malayali hostages

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here