Advertisement

പ്രധാനമന്ത്രിയുടെ കശ്മീര്‍ സന്ദര്‍ശനം: 20000 കോടിയുടെ പദ്ധതികൾ സമർപ്പിക്കും, ബനിഹാള്‍-ഖാസിഗുണ്ട് തുരങ്കപാത ഉദ്ഘാടനം ചെയ്യും

April 24, 2022
Google News 2 minutes Read

ജമ്മു കശ്മീരിലെ ബനിഹാള്‍-ഖാസിഗുണ്ട് തുരങ്കപാതയുടെ ഉദ്ഘാടനം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഒപ്പം നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നടത്തും. മൊത്തം ഇരുപതിനായിരം കോടിയുടെ പദ്ധതികളാണ് നരേന്ദ്രമോദി നാടിന് സമ‍ർപ്പിക്കും.

3,100 കോടിരൂപാ മുടക്കില്‍ നിര്‍മിച്ച ഈ ഇരട്ട തുരങ്കപാതയുടെ നീളം 8.45 കിലോമീറ്ററാണ്. ഈ തുരങ്കപാത നിലവില്‍ വരുന്നതോടെ ബനിഹാളില്‍നിന്നും ഖാസിഗുണ്ടിലേക്കുള്ള ദൂരം 16 കിലോമീറ്റര്‍ കുറയും. മാത്രമല്ല, യാത്രാസമയത്തിലും ഏകദേശം ഒന്നരമണിക്കൂര്‍ കുറയും.

ഇരുവശത്തേക്കുമുള്ള യാത്രയ്ക്കായി രണ്ടുപാതകള്‍ ചേര്‍ന്നതാണ് ഈ തുരങ്കപാത. ഓരോ അരക്കിലോമീറ്ററിലും ഇരുപാതകളെയും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് അറ്റകുറ്റപ്പണികള്‍ക്കും അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അതിനെ നേരിടാനും സഹായിക്കും.

Read Also : വീണ്ടും മോദിയെപ്പറ്റി സിനിമയൊരുങ്ങുന്നു; നിർമ്മാണം സഞ്ജയ് ലീല ബൻസാലി

അതേസമയം ഡൽഹി അമൃത്സർ-കത്ര എക്‌സ്പ്രസ് വേയുടെ മൂന്ന് റോഡ് പാക്കേജുകളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. റടലേ, ക്വാര്‍ ജലവൈദ്യുത പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. 850 മെഗാവാട്ടിന്റെ റടലേ ജലവൈദ്യുത പദ്ധതി കിഷ്ത്വാര്‍ ജില്ലയില്‍ ചെനാബ് നദിക്കു കുറുകേയാണ് നിര്‍മിക്കുക. 5,300 കോടിരൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. 540 മെഗാവാട്ടിന്റെ ക്വാര്‍ ജലവൈദ്യുത പദ്ധതിയും ചെനാബ് നദിക്ക് കുറുകേയാണ് നിര്‍മിക്കുന്നത്. 4,500 കോടിരൂപയാണ് ഇതിന്റെ ചെലവ്. മേഖലയുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇരു ജലവൈദ്യുത പദ്ധതികളും സഹായകമാകുമെന്നാണ് കരുതുന്നത്.

Story Highlights:  PM Modi to visit Jammu tomorrow, flag off key projects

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here