Advertisement

പ്രിയങ്ക ​ഗാന്ധി പത്മഭൂഷൺ വാ​​ഗ്ദാനം നൽകിയെന്നും രണ്ടുകോടി രൂപയുടെ ചിത്രം വാങ്ങാൻ നിർബന്ധിച്ചെന്നും വെളിപ്പെടുത്തൽ

April 24, 2022
Google News 2 minutes Read
priyanka

പ്രിയങ്കാ ​ഗാന്ധിക്കെതിരെ യെസ് ബാങ്ക് കേസിൽ അറസ്റ്റിലായ മുൻ ചെയർമാൻ റാണാ കപൂറിന്റെ മൊഴി. രണ്ടു കോടി രൂപയ്ക്ക് എം എഫ് ഹുസൈന്റെ ചിത്രം വാങ്ങാൻ പ്രിയങ്ക ഗാന്ധി നിർബന്ധിച്ചെന്നും പത്മഭൂഷൺ വാ​​ഗ്ദാനം നൽകിയെന്നുമാണ് മൊഴി. പ്രിയങ്ക ഗാന്ധിയിൽ നിന്ന് എം എഫ് ഹുസൈന്റെ രണ്ടു കോടി വില വരുന്ന ചിത്രം വാങ്ങാൻ കോൺ​ഗ്രസ് നേതാവായ മുരളി ദേവ്റ തന്നെ സമീപിപ്പിരുന്നെന്നും ഇദ്ദേഹം വഴിയാണ് പത്മഭൂഷൺ വാ​​ഗ്ദാനം നൽകിയതെന്നും റാണാ കപൂർ ഇഡിയുടെ ചോദ്യം ചെയ്യലിൽ പറഞ്ഞു.

ചിത്രം വാങ്ങിയ തുക സോണിയഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചെന്നും പത്മപുരസ്കാരം കിട്ടിയില്ലെന്നും റാണ പറഞ്ഞതായി ഇഡിയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യെസ് ബാങ്ക് സഹസ്ഥാപകൻ, അദ്ദേഹത്തിന്റെ കുടുംബം, ഡിഎച്ച്എഫ്എൽ പ്രമോട്ടർമാരായ കപിൽ, ധീരജ് വാധവൻ എന്നിവർക്കെതിരെ ഇഡി സമർപ്പിച്ച രണ്ടാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് പ്രിയങ്ക ​ഗാന്ധിക്കും മുരളി ദേവ്റക്കുമെതിരെ ​ഗൗരവകരമായ മൊഴികളുള്ളത്.

Read Also : ജീവൻ രക്ഷാ മരുന്നുകളുടെയും കൊവിഡ് ചികിത്സാ ഉപകരണങ്ങളുടെയും ജിഎസ്ടി ഒഴിവാക്കണം; പ്രിയങ്കാ ​ഗാന്ധി

രണ്ട് കോടി രൂപയുടെ ചെക്ക് മുരളി ദേവ്റ ആവശ്യപ്പെട്ട പ്രകാരമാണ് നൽകിയത്. പെ‌‌യിന്റിം​ഗ് വിറ്റുകിട്ടിയ പണം സോണിയയുടെ ചികിത്സയ്ക്കായി വിനിയോഗിച്ചെന്ന് അന്തരിച്ച മുരളി ദേവ്‌റയുടെ മകൻ മിലിന്ദ് ദേവ്റ പിന്നീട് തന്നോട് രഹസ്യമായി പറഞ്ഞതായും റാണ കപൂർ വെളിപ്പെടുത്തുന്നു.

സോണിയയുടെ ചികിത്സക്ക് സ​ഹായിച്ചെന്നും തന്നെ വേണ്ടരീതിയിൽ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയെന്നും അഹമ്മദ് പട്ടേൽ തന്നോട് പറഞ്ഞതായി കപൂർ ഇഡിയോട് വെളിപ്പെടുത്തി. ചിത്രം വാങ്ങാൻ മിലിന്ദ് ദേവ്റയാണ് തന്നെ പ്രേരിപ്പിച്ചതെന്നും കപൂർ പറയുന്നു.

Story Highlights: Priyanka Gandhi offered Padma Bhushan; rana kapoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here