Advertisement

മലപ്പുറത്ത് പ്ലസ്ടു വിദ്യാർത്ഥിനിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ച 67കാരൻ കുടുങ്ങി

April 25, 2022
2 minutes Read

മാനസിക വെല്ലുവിളി നേരിടുന്ന പ്ലസ്ടു വിദ്യാർത്ഥിനിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ച 67കാരൻ പിടിയിൽ. മലപ്പുറം തിരൂർ സ്വദേശി ആയപ്പള്ളി ഹനീഫയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് പീഡനം നടന്നത്.

പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി. പെൺകുട്ടിക്ക് പെരുന്നാളിന് വസ്ത്രം വാങ്ങിക്കൊടുക്കണമെന്ന് ഇയാൾ വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് ഇയാൾ സ്കൂളിൽ നിന്ന് പെൺകുട്ടിയെ തിരൂരിലെ ഹോട്ടലിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെവെച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതോടെ രക്തസ്രാവമുണ്ടായി. പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് ഇയാൾ വീട്ടിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു.

Read Also : പ്ലസ്ടു വിദ്യാർത്ഥിയുടെ ആത്മഹത്യ; സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

വീട്ടുകാർ ചോദിച്ചപ്പോഴെല്ലാം പെൺകുട്ടി മൗനം പാലിക്കുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തുപറയുന്നത്. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയായതിനാൽ കൂടുതൽ കൗൺസലിം​ഗ് നൽകേണ്ടിവരുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

Story Highlights: 67-year-old man arrested for molesting Plus Two student

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top