കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് യോഗം ചേരുക. ആരോഗ്യവുകപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡി എം ഒ, ആരോഗ്യവുകപ്പ് ഡയറക്ടർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. രാജ്യത്ത് കൊവിഡ് കേസുകളുയരുന്ന സാഹചര്യത്തിൽ കൂടിയാണ് ഇന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ നിർണായക യോഗവും ചേരുന്നത്
രോഗികളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിന് ശേഷമുള്ള കൊവിഡ് രോഗികളുടെ എണ്ണമടക്കമുള്ള വിഷയം ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കും. രണ്ടാഴ്ചയിലൊരിക്കൽ പട്ടിക പ്രസിദ്ധീകരിക്കാമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ആ നിലയിൽ ഇന്ന് കൊവിഡ് വിവരങ്ങൾ പ്രസിദ്ധീകരിച്ചേക്കും.
Read Also : രോഗികളുടെ കൂട്ടിരിപ്പുകാർ പരാതി പറഞ്ഞു; അടിയന്തര ഇടപെടലുമായി മന്ത്രി വീണാ ജോർജ്
രാജ്യത്ത് കൊവിഡ് കേസുകൾ ഒരിടവേളക്ക് ശേഷം വീണ്ടുമുയരുകയാണ്. കൊവിഡ് കണക്കിൽ വർധന ഉണ്ടായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റന്നാൾ മുഖ്യമന്ത്രിമാരുമാരുടെ യോഗം വിളിച്ചിട്ടുണ്ട്. രോഗവ്യാപനമുയർന്നതോടെ പത്ത് കോടി കൊവിഷീൽഡ് ഡോസുകൾ ഉടൻ ഉപയോഗിക്കണമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനോട് ആവശ്യപ്പെട്ടു.
Story Highlights: Covid situation high-level meeting chaired by minister Veena george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here