സിപിഐയിലും പ്രായപരിധി കർശനമാക്കി

സിപിഐയിലും പ്രായപരിധി കർശനമാക്കി. സംസ്ഥാന നേതൃത്വത്തിൽ 75 വയസ് പ്രായപരിധിയാക്കാൻ സിപിഐ എക്‌സിക്യൂട്ടിവിൽ തീരുമാനമായി. ജില്ലാ സെക്രട്ടറിക്ക് 65 വയസും മണ്ഡലം സെക്രട്ടറിക്ക് 60 വയസുമാണ് പ്രായപരിധി. ( cpi makes age limit mandatory )
നേരത്തെ സിപിഐഎമ്മിലും പ്രായപരിധി കർശനമാക്കിയിരുന്നു. എഴുപത്തിയഞ്ച് വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. പിണറായി വിജയൻ ഒഴികെ പ്രായപരിധി പിന്നിട്ട എല്ലാവരേയും കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
അതിനിടെ കരിച്ചാറയിലെ പൊലീസ് നടപടി ശരിയായില്ലെന്ന് സിപിഐ എക്‌സിക്യൂട്ടിവിൽ വിമർശനമുയർന്നു. സർക്കാരിന് ചീത്തപ്പേരുണ്ടാക്കിയെന്നാണ് എക്‌സിക്യുട്ടീവിലെ വിമർശനം. ഇങ്ങനെയാണോ പൊലീസ് ജനങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും ചോദിച്ചു.
Story Highlights: cpi makes age limit mandatory

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here