തനിക്ക് പറ്റിയതു പോലൊരു മറ്റാര്‍ക്കും സംഭവിക്കരുതെന്നത് ജോണ്‍പോള്‍ സാറിന്റെ ആഗ്രഹമെന്ന് ജോളി ജോസഫ്

തനിക്ക് പറ്റിയതു പോലൊരു മറ്റാര്‍ക്കും സംഭവിക്കരുതെന്നത് ജോണ്‍പോള്‍ സാറിന്റെ ആഗ്രഹമായിരുന്നുവെന്ന് നിര്‍മാതാവ് ജോളി ജോസഫ്. മരിക്കുന്നതിന് മുമ്പും സംസാരിച്ചത് ഈ സംഭവങ്ങളെക്കുറിച്ചായിരുന്നു. അന്ന് കൈലാഷോ, അല്ലെങ്കില്‍ പാലാരിവട്ടത്തെ രണ്ട് പൊലീസുകാരെ എത്തിയില്ലായിരുന്നുവെങ്കില്‍ എന്തു ചെയ്യാന്‍ കഴിയുമായിരുന്നുവെന്നാണ് ജോണ്‍പോള്‍ സാറിനുണ്ടായിരുന്ന ആശങ്ക. അതിനാല്‍ മികച്ച മെഡിക്കല്‍ പരിശീലനം നേടിയ ഒരു വിഭാഗത്തെ ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നതെന്നും ജോളി ജോസഫ് ട്വന്റി ഫോറിനോട് പറഞ്ഞു.
ഇങ്ങനെയൊരു ആപത്ത് വീട്ടില്‍ വയസായൊരാള്‍ക്കുണ്ടായാല്‍ ആരെയാണ് വിളിക്കേണ്ടത്. ആരുടെ സഹായമാണ് തേടേണ്ടത്. അദ്ദേഹം പറഞ്ഞത് ഞാന്‍ എഴുന്നേറ്റ് വന്നാല്‍ അതിനെക്കുറിച്ച് എഴുതും. ആരെയും കുറ്റപ്പെടുത്താനല്ല. നമ്മുടെ സിസ്റ്റം പരാജയപ്പെട്ടുവെന്നത് സത്യസന്ധമായ കാര്യമാണ്. നമുക്ക് മാധ്യമങ്ങളോട് പറയണം ജനങ്ങളെ ബോധവാന്മാരാക്കണം തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. പെട്ടെന്നൊരു ആവശ്യത്തിന് വിളിച്ചാല്‍ കിട്ടാനുള്ള നമ്പര്‍ വേണം. പരിശീലനം സിദ്ധിച്ച സംഘങ്ങള്‍ വേണമെന്നതായിരുന്നു ജോണ്‍പോളിന്റെ ആഗ്രഹമെന്നും ജോളി ജോസഫ് പറഞ്ഞു.
Story Highlights: Jolly Joseph said it was Sir John Paul’s wish that nothing like what happened to him should happen to anyone else
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here