പ്രതിദിന വാക്‌സിൻ ബുള്ളറ്റിൻ വീണ്ടും പുനരാരംഭിച്ചു | 24 Impact

സംസ്ഥാനത്ത് നിർത്തി വച്ച പ്രതിദിന വാക്‌സിൻ ബുള്ളറ്റിൻ വീണ്ടും പുനരാരംഭിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഇന്ന് ഒറ്റ ദിവസം കൊണ്ട് അപ്ലോഡ് ചെയ്തത് ഒമ്പത് ദിവസത്തെ കണക്ക്. പ്രതിദിന വാക്‌സിൻ ബുള്ളറ്റിൽ നിർത്തിയെന്ന ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. ( kerala restarts daily covid vaccine bulletin )
വാക്സിനേഷൻ പുരോഗതി അറിയിക്കുന്ന ബുള്ളറ്റിൻ പ്രസിദ്ധീകരിക്കാത്തതിന് പിന്നിൽ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥ വീഴ്ചയെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഈ മാസം 15ന് ശേഷം ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്താത്ത കണക്കുകളാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് പ്രത്യക്ഷപ്പെട്ടത്.
Read Also : രാജ്യത്ത് കുട്ടികൾക്കും വാക്‌സിൻ നൽകാൻ ശുപാർശ
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിറുത്തിയതിന് പിന്നാലെ എത്ര പേർ വാക്‌സിനെടുത്തുവെന്ന് സൂചിപ്പിക്കുന്ന ആരോഗ്യ വകുപ്പിന്റെ വാക്‌സിൻ ബുള്ളറ്റിനും നിലച്ചിരുന്നു. കൊവിഡ് കണക്കും വാക്‌സിനേഷൻ പുരോഗതിയും ജനങ്ങളെ അറിയിക്കണമെന്ന നിർദം നേരത്തെ തന്നെ നൽകിയിരുന്നു.
Story Highlights: kerala restarts daily covid vaccine bulletin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here