അവന്തിപ്പോരയിൽ ലഷ്‌കർ ഭീകരനും സഹായിയും പിടിയിൽ

ജമ്മു കശ്മീരിലെ അവന്തിപ്പോരയിൽ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരനെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഒരു പിസ്റ്റൾ കണ്ടെടുത്തു. പുറത്തുനിന്നുള്ള തൊഴിലാളികളെ കൊലപ്പെടുത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു.
റയീസ് അഹമ്മദ് മിർ, സഹായി ഷാക്കിർ ഹമീദ് ഭട്ട് എന്നിവരെയാണ് സുരക്ഷാ സേനയും പൊലീസും ചേർന്ന് പിടികൂടിയത്. പാംപോർ പട്ടണത്തിൽ പുറത്തുനിന്നുള്ള രണ്ട് തൊഴിലാളികളെ കൊലപ്പെടുത്താൻ മിറിന് നിർദേശം ലഭിച്ചിരുന്നു. ആക്രമണം നടത്തിയതിന് ശേഷം തീവ്രവാദിയായി റിക്രൂട്ട് ചെയ്യുമെന്ന് റയീസ് വാഗ്ദാനം നൽകി.
തുടർന്ന് സുഹൃത്ത് ഷാക്കിർ ഹമീദ് ഭട്ടിന്റെ സഹായം തേടുകയായിരുന്നു എന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു.
Story Highlights: One terrorist of LeT his accomplice arrested in jk
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here