Advertisement

സിൽവർ ലൈൻ; പൊലീസിനെ രൂക്ഷഭാഷയിൽ വിമർശിച്ച് സിപിഐ

April 25, 2022
Google News 2 minutes Read
krail

സിൽവർ ലൈൻ സമരത്തിനെതിരായ കരിച്ചാറയിലെ പൊലീസ് നടപടി ശരിയായില്ലെന്ന് തുറന്ന് സമ്മതിച്ച് സിപിഐ. ഇത് സർക്കാരിന് ചീത്തപ്പേരുണ്ടാക്കിയെന്ന് സിപിഐ എക്സിക്യൂട്ടീവിൽ വിമർശനം ഉയർന്നു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം കെ റെയിൽ പദ്ധതി നടപ്പാക്കാനെന്നും സിപിഐ വ്യക്തമാക്കി.

അതേസമയം, സിൽവർലൈൻ സംവാദ പരിപാടിയിലേക്ക് ആരെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് കെ റെയിൽ എം ഡി അജിത് കുമാർ വ്യക്തമാക്കി. സംവാദത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ളവരുടെ പട്ടികയാണ് പുറത്തുവന്നത്. പരിപാടിയുടെ അന്തിമ രൂപം ആയിട്ടില്ലെന്നും അജിത് കുമാർ ട്വന്റി ഫോറിനോട് പറഞ്ഞു.

Read Also : സിൽവർ ലൈൻ സംവാദ പാനൽ വെട്ടിനിരത്തൽ രാഷ്ട്രീയ കാരണങ്ങളാൽ; വി ഡി സതീശൻ

സിൽവർലൈൻ സംവാദത്തിൽ പങ്കെടുക്കുമെന്ന് സാധ്യത പഠനം നടത്തിയ സംഘത്തിന്റെ തലവൻ അലോക് വർമ്മ പറഞ്ഞു. അന്തിമ പട്ടിക ഇതുവരെ തയാറാക്കിയിട്ടില്ലെന്നാണ് കെ റെയിൽ അധികൃതർ പറയുന്നത്. പട്ടികയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവരുടെ സൗകര്യവും സമയവും നേരത്തെ തേടിയിരുന്നു എന്നത് വസ്തുതയാണ്. ഇതിനിടെ ജോസഫ് സി മാത്യുവിനെയും ബന്ധപ്പെട്ടിരുന്നു. പക്ഷേ, ഇതുവരെ ആരെയും അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നും കെ റെയിൽ അധികൃതർ പറയുന്നു.

അതേസമയം കെ റെയിൽ സംഘടിപ്പിക്കുന്ന സിൽവർ ലൈൻ സംവാദ പരിപാടി പാനലിൽ മാറ്റത്തിനു സാധ്യതയുണ്ട് . പാനലിൽ നിന്ന് ജോസഫ് സി മാത്യുവിനെ മാറ്റാനാണ് നീക്കം. അലോക് വർമയെയും ആർവിജി മേനോനെയും നിലനിർത്തിയേക്കുമെന്നും സൂചനയുണ്ട്. സിൽവർ ലൈൻ എതിർക്കുന്നവരിൽ പ്രമുഖനാണ് ജോസഫ് സി മാത്യു.

Story Highlights: Silver Line CPI (M) has sharply criticized police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here