അഞ്ചാം തീയതി ശമ്പളം നൽകിയില്ലെങ്കിൽ അർധരാത്രി മുതൽ പണിമുടക്ക്; ടിഡിഎഫ്

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിൽ ഗതാഗതമന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയിട്ടില്ലെന്ന് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷൻ (ടിഡിഎഫ്) . ശമ്പള വിതരത്തിൽ കെഎസ്ആർടിസിയുടെയും സർക്കാരിന്റെയും ബുദ്ധിമുട്ട് മന്ത്രി അറിയിച്ചു. എന്നാൽ അഞ്ചാം തീയതി ശമ്പളം നൽകിയില്ലെങ്കിൽ അർധരാത്രി മുതൽ പണിമുടക്ക് തുടങ്ങുമെന്ന് ടിഡിഎഫ് വ്യക്തമാക്കി.
കെ എസ് ആർ ടി സി യിൽ അഞ്ചിന് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയതായി നേരത്തെ സി ഐ ടി യു അറിയിച്ചിരുന്നു . ശമ്പളം നൽകാൻ സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് അദ്ദേഹം പറഞ്ഞതായി ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കെ എസ് ആർ ടി സി സേവനമേഖലയാണ്. സർക്കാർ സഹായം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മേയ് അഞ്ചിന് ശമ്പളം നല്‍കിയില്ലെങ്കില്‍ ആറിന് പണിമുടക്കുമെന്ന് ഐ.എന്‍.ടി.യു.സി., ബി.എം.എസ്. യൂണിയനുകള്‍ മാനേജ്മെന്റിന് നോട്ടിസ് നല്‍കിയിരുന്നു. സര്‍ക്കാര്‍ കനിയാതെ ശമ്പളം നല്‍കാന്‍ കഴിയില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്റ് വ്യക്തമാക്കുന്നത്.
Read Also : അഞ്ചിന് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി; സി. ഐ.ടി.യു
എന്നാല്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്നതാണ് സര്‍ക്കാര്‍ നയമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു ശനിയാഴ്ച പറഞ്ഞത്. ഈ അഭിപ്രായത്തോട് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ യോജിക്കുകയും ചെയ്തിരുന്നു.
Story Highlights: TDF On KSRTC Salary Crisis

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here