Advertisement

കഴിഞ്ഞ തവണ ക്ഷമിച്ചു, ഇനിയില്ല; അധിനിവേശം സഹിക്കില്ലെന്ന് പാകിസ്താനോട് താലിബാൻ

April 25, 2022
Google News 2 minutes Read

പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ പ്രതികരണവുമായി താലിബാൻ. അഫ്​ഗാനിസ്ഥാന് മേലുള്ള അധിനിവേശം വെച്ചുപൊറുപ്പിക്കില്ലെന്ന് താലിബാൻ വ്യക്തമാക്കി. അയൽ രാജ്യങ്ങളിൽ നിന്നുള്ള ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കാനാകില്ല. കഴിഞ്ഞ ദിവസം പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ പ്രതികരിക്കുകയിരുന്നു താലിബാൻ.

ലോകത്തിൽ നിന്നും അയൽക്കാരിൽ നിന്നും ഞങ്ങൾ വെല്ലുവിളികൾ നേരിടുകയാണ്. കുനാറിൽ പാകിസ്താൻ നടത്തിയ അധിനിവേശം അതിന് ഉദാഹരണമാണ്. കഴിഞ്ഞ തവണത്തെ സംഭവം ദേശീയ താൽപ്പര്യം മുൻനിർത്തി ഞങ്ങൾ എല്ലാം സഹിച്ചു. ഇനി അതുണ്ടാകില്ലെന്ന് പ്രതിരോധമന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് പറഞ്ഞു.

Read Also : അഫ്ഗാൻ-പാക് അതിർത്തിയിൽ വെടിവെപ്പ്; 3 സൈനികർ കൊല്ലപ്പെട്ടു

കഴിഞ്ഞ ദിവസമാണ് കുനാർ, ഖോസ്റ്റ് പ്രവിശ്യകളിൽ പാകിസ്താൻ മിന്നലാക്രമണം നടത്തിയത്. 30ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ആക്രമണം നടത്തിയതായി ഇതുവരെ പാകിസ്താൻ സ്ഥിരീകരിച്ചിട്ടില്ല. തീവ്രവാദമെന്ന വിപത്തിൽ കഷ്ടപ്പെടുന്ന രാജ്യങ്ങളാണ് അഫ്​ഗാനും പാകിസ്താനും . അതിർത്തി കടന്നുള്ള ഭീകരവാദത്തെ ചെറുക്കുന്നതിനായി ഇരു രാജ്യങ്ങളും ഇടപെടണമെന്നും പാകിസ്താൻ വക്താവ് വ്യക്തമാക്കിയിരുന്നു.

Story Highlights: “Won’t Tolerate Invasions”: Taliban On Alleged Pak Airstrikes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here