Advertisement

ഇറച്ചിവെട്ടുയന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; ന​ഗരസഭാ വൈസ് ചെയർമാന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

April 26, 2022
1 minute Read

നെടുമ്പാശേരിയിൽ ഇറച്ചിവെട്ടുയന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ കേസിൽ തൃക്കാക്കര ന​ഗരസഭാ വൈസ് ചെയർമാന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. വൈസ് ചെയർമാൻ കെകെ ഇബ്രാഹീമിന്റെ മകന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തുന്നത്.

ഇറച്ചിവെട്ടുയന്ത്രത്തിനുള്ളില്‍ വെച്ച് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങി കാറിൽ പോകാൻ ശ്രമിക്കവേ ഇവരെ പിന്തുടർന്നാണ് രണ്ടേകാൽ കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയത്. കാറിന്റെ ഡ്രൈവർ നകുലിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.

Read Also : ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി

യന്ത്രം ഇറക്കുമതി ചെയ്തത് എറണാകുളം തുരുത്തുമ്മേല്‍ എന്‍റര്‍ പ്രൈസസായിരുന്നു. നാട്ടിൽ ലഭ്യമാകുന്ന ഇറച്ചിവെട്ട് യന്ത്രം എന്തിനാണ് പുറത്ത് നിന്ന് കൊണ്ടുവരുന്നതെന്ന സംശയമാണ് റെയ്ഡിലേക്ക് നയിച്ചത്. സിറാജുദ്ദീൻ എന്നയാൾ അയച്ച സ്വർണം ആർക്കാണ് വന്നതെന്ന കാര്യത്തിലെ സംശയമാണ് തൃക്കാക്കര ന​ഗരസഭാ വൈസ് ചെയർമാന്റെ വീട്ടിലെ റെയ്ഡിലേക്കെത്തിയത്. ഇദ്ദേഹത്തിന്റെ മകൻ ഷാബിലിന് സ്വർണക്കടത്തിൽ പങ്കുണ്ടോയെന്നുള്ള സംശയത്തിലാണ് റെയ്ഡ് നടക്കുന്നത്.

Story Highlights: Gold smuggling; Customs raid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top