ഐപിഎലിലെ ഏറ്റവും മൂല്യമുള്ള ടീം മുംബൈ ഇന്ത്യൻസ്

നിലവിലെ ഐപിഎൽ സീസണിൽ ഏറ്റവും മൂല്യമുള്ള ടീമായി മുംബൈ ഇന്ത്യൻസ്. ഫോർബ്സ് മാസികയുടെ റിപ്പോർട്ട് അനുസരിച്ച് 1.30 ബില്ല്യൺ ഡോളറാണ് മുംബൈ ഇന്ത്യൻസിൻ്റെ മൂല്യം. രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ മൂല്യം 1.15 ബില്ല്യൺ ഡോളറാണ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (1.1 ബില്ല്യൺ), ലക്നൗ സൂപ്പർ ജയൻ്റ്സ് (1.075 ബില്ല്യൺ), ഡൽഹി ക്യാപിറ്റൽസ് (1.035 ബില്ല്യൺ), റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (1.025 ബില്ല്യൺ), രാജസ്ഥാൻ റോയൽസ് (1 ബില്ല്യൺ), സൺറൈസേഴ്സ് ഹൈദരാബാദ് (970 മില്ല്യൺ), പഞ്ചാബ് കിംഗ്സ് (925 മില്ല്യൺ), ഗുജറാത്ത് ടൈറ്റൻസ് (850 മില്ല്യൺ) എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ മൂല്യം.
മൂല്യം കൂടുതലാണെങ്കിലും മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും സീസണിൽ വളരെ മോശം പ്രകടനമാണ് നടത്തുന്നത്. മുംബൈ ഇന്ത്യൻസ് 8 മത്സരങ്ങളിൽ എല്ലാ മത്സരങ്ങളും പരാജയപ്പെട്ട് പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്ത് നിൽക്കുമ്പോൾ ചെന്നൈ രണ്ട് മത്സരങ്ങൾ വിജയിച്ച് 9ആം സ്ഥാനത്താണ്.
Story Highlights: ipl most valuable team mumbai indians
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here