Advertisement

കണ്ണൂരില്‍ ഇന്ന് കല്ലിടില്ല; സാങ്കേതിക തടസമെന്ന് കെ-റെയില്‍

April 26, 2022
1 minute Read

കണ്ണൂരില്‍ ഇന്നത്തെ സിൽവർ ലൈൻ കല്ലിടല്‍ ഒഴിവാക്കി. സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് തീരുമാനമെന്നും ഉടൻ പുനഃരാരംഭിക്കുമെന്നും കെ-റെയില്‍ അധികൃതര്‍ വ്യക്തമാക്കി. നടാലില്‍ ഇന്നലെ പ്രതിഷേധക്കാരെ സിപിഐഎമ്മുകാർ മർദിച്ചത് വലിയ വിവാദമായിരുന്നു.

എടക്കാട് ഭാഗത്ത് സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കല്ലിടുന്നത് തടയാൻ കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെയാണ് സഘർഷം ആരംഭിക്കുന്നത്. കല്ലു പറിക്കാൻ തുടങ്ങുമ്പോഴേക്കും സിപിഐഎം പ്രവര്‍ത്തകരുമെത്തി. പിന്നാലെ ഇരു പ്രവർത്തകരും തമ്മിൽ കൈയാങ്കളിയായി.

പിന്നാലെ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, എസ്യുസിഐ പ്രവർത്തകര്‍ വീട്ടുകാരുടെ അനുമതി ഇല്ലാതെ നാട്ടിയ കല്ലുകൾ പിഴുതുമാറ്റുകയായിരുന്നു. പൊലീസ് രണ്ട് സിപിഐഎമ്മുകാരെയും കോൺഗ്രസുകാരെയും കസ്റ്റ‍ഡിയിലെടുത്തു. എന്നാൽ തങ്ങളുടെ പ്രവര്‍ത്തകര്‍ ആരെയും തല്ലിയിട്ടില്ലെന്നാണ് എം വി ജയരാജൻ്റെ വാദം.

Story Highlights: no survey in kannur today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top