കോതമംഗലത്ത് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

എറണാകുളം കോതമംഗലം കോട്ടപ്പടിയില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മനക്കക്കുടി സ്വദേശി സാജു (60) ആണ് മരിച്ചത്. ഭാര്യ ഏലിയാമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
ഇരുമ്പുവടി ഉപയോഗിച്ചാണ് ഏലിയാമ്മ ഭര്‍ത്താവിനെ തലയ്ക്കടിച്ചത്. തുടര്‍ന്ന് രാത്രി ഒന്‍പത് മണിയോടെ ഏലിയാമ്മ തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തി വിവരമറിയിക്കുകയായിരുന്നു. സാജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.
Story Highlights: wife killed husband kothamangalam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here