ഗുജറാത്തിലെ ‘ഡാഷ് ബോർഡ് സിസ്റ്റം’ പഠിക്കാൻ കേരളം

ഗുജറാത്ത് മുഖ്യമന്ത്രി നടപ്പാക്കിയ ഡാഷ് ബോർഡ് സംവിധാനം പഠിക്കാൻ കേരളാ സർക്കാർ. ഗുജറാത്തിലെ ഇ-ഗവർണൻസിനായി നടപ്പിലാക്കിയ ഡാഷ് ബോർഡ് സിസ്റ്റം അടിയന്തരമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിലെത്തി.
2019 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് ഡാഷ് ബോർഡ് പദ്ധതി ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ വിരൽ തുമ്പിൽ സംസ്ഥാനത്തെ ഗവേർണൻസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും എത്തുന്ന തരത്തിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഈ രീതി പഠിക്കാനാണ് കേരളത്തിന്റെ നീക്കം.
മൂന്ന് ദിവസത്തേക്കാണ് ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയും സ്റ്റാഫ് ഓഫിസർ ഉമേഷ് ഐഎഎസും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോർഡ് സിസ്റ്റം പഠിക്കാൻ ഗുജറാത്തിലെത്തുന്നത്.
അതിനിടെ സർക്കാരിന്റെ നീക്കത്തിൽ പ്രതികരണവുമായി ബിജെപി രംഗത്ത് വന്നു. ഗുജറാത്ത് മോഡൽ നടപ്പാക്കുന്നതിനൊപ്പം തന്നെ അഴിമതിയും ധൂർത്തും നിർത്തലാക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here