പത്ത് ശതമാനം വരെ വാര്‍ഷിക ആദായം; മുത്തൂറ്റ് മിനി കടപ്പത്ര വിതരണം ആരംഭിച്ചു

മുൻനിര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് കടപ്പത്ര (ഓഹരിയാക്കി മാറ്റാൻ സാധിക്കാത്ത) വിതരണം ആരംഭിച്ചു. 1000 രൂപ മുഖവിലയുള്ള എൻസിഡി നിക്ഷേപത്തിലൂടെ 125 കോടി രൂപ സമാഹരിക്കുവാനാണ് മുത്തൂറ്റ് മിനി ഫിനാന്‍സേഴ്സ് ലിമിറ്റഡ് ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ മെയ് 17 വരെയാണ് കടപ്പത്ര വിതരണം നടക്കുന്നത്.
125 കോടി രൂപയുടെ അധിക സമാഹരണ ഓപ്ഷന്‍ ഉള്‍പ്പെടെ മൊത്തം 250 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇതുകൂടാതെ എന്‍സിഡി ഇഷ്യൂവില്‍ എന്‍സിഡികളുടെ സബ്സ്ക്രിപ്ഷനായി വിവിധ ഓപ്ഷനുകളുമുണ്ട്. സുരക്ഷിതത്വത്തെ സൂചിപ്പിക്കുന്ന കെയര്‍ റേറ്റിങ്സ് ലിമിറ്റഡിന്‍റെ ട്രിപ്പിള്‍ ബി പ്ലസ് റേറ്റിങ് മുത്തൂറ്റ് മിനിക്ക് ലഭിച്ചിരുന്നു.
ഗോൾഡ് ലോൺ ബിസിനസ് കൂടാതെ, കേരളം ആസ്ഥാനമായുള്ള കമ്പനി മൈക്രോഫിനാൻസ് ലോൺ, ഡിപ്പോസിറ്ററി പാർടിസിപ്പന്റ് സേവനങ്ങൾ, മണി ട്രാൻസ്ഫർ സേവനങ്ങൾ, ഇൻഷുറൻസ് ഏജന്റ് സേവനങ്ങൾ, പാൻ കാർഡുമായി ബന്ധപ്പെട്ട, ട്രാവൽ ഏജൻസി സേവനങ്ങൾ എന്നിവ മുത്തൂറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
Story Highlights: Muthoot Mini Financiers launches bond issue

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here