Advertisement

സീനിയേഴ്സ് ലോകകപ്പ്; പാകിസ്താൻ വേദിയാവും

April 27, 2022
Google News 1 minute Read

പ്രഥമ സീനിയേഴ്സ് ലോകകപ്പിന് പാകിസ്താൻ വേദിയാവും. അടുത്ത വർഷം സെപ്തംബർ 23 മുതൽ ഒക്ടോബർ 8 വരെ സീനിയേഴ്സ് ലോകകപ്പ് നടക്കുമെന്ന് പാകിസ്താൻ വെറ്ററൻസ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. 40 വയസ്സിനു മുകളിലുള്ള താരങ്ങളാണ് ഇന്ത്യ അടക്കം വിവിധ ടീമുകളിൽ കളിക്കുക.

12 ടീമുകളാണ് ലോകകപ്പിൽ കളിക്കുക. പാകിസ്താൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, കാനഡ, യുഎസ്എ, സിംബാബ്‌വെ, വെയിൽസ്, നമീബിയ, യുഎഇ ടീമുകൾ ലോകകപ്പിൽ അണിനിരക്കും. 45 ഓവറാണ് ഒരു ഇന്നിംഗ്സിൽ ഉണ്ടാവുക. കറാച്ചിയിലെ 6 വ്യത്യസ്ത വേദികളിലാവും മത്സരങ്ങൾ. പാകിസ്താൻ ടീമിൽ ഷാഹിദ് അഫ്രീദി, മിസ്ബാഹുൽ ഹഖ്, മുഹമ്മദ് ഹഫീസ് തുടങ്ങിയ താരങ്ങൾ പാഡണിയും. മറ്റ് ടീമുകളിൽ ആരൊക്കെ കളിക്കുമെന്നത് വ്യക്തമായിട്ടില്ല.

Story Highlights: seniors world cup pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here