Advertisement

മാനസിക വെല്ലുവിളി നേരിടുന്നവരുടെ വാഹന നികുതി ഒഴിവാക്കിയെന്ന പ്രഖ്യാപനവുമായി ഗതാഗതമന്ത്രി

April 27, 2022
Google News 3 minutes Read

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു. ഓട്ടിസം,സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവയുള്ളവര്‍ക്കാണ് ഇളവ് അനുവദിക്കപ്പെടുക. ഈ വ്യക്തികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായി വിജ്ഞാപനം പുറപ്പെടുവിച്ചെന്ന് മന്ത്രി വ്യക്തമാക്കി. (Transport Minister announces exemption of vehicle tax for mentally challenged)

സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ ബോര്‍ഡ് 40% ഭിന്നശേഷി ശുപാര്‍ശ ചെയ്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഭിന്നശേഷിക്കാരുടെ ഏഴ് ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്കാണ് നികുതി ഒഴിവാക്കിയിരിക്കുന്നത്. ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് നല്‍കി വരുന്ന ആനുകൂല്യമാണ് മാനസികമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കൂടി ലഭ്യമാക്കിയിരിക്കുന്നത്.

Story Highlights: Transport Minister announces exemption of vehicle tax for mentally challenged

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here