ജഹാംഗീര്‍പുരിയിലെ പൊളിക്കലിന് പിന്നാലെ പേര് മാറ്റല്‍ വിവാദം; മുഹമ്മദ്പൂര്‍ മാധവപുരമായി മാറ്റി

ഹനുമാന്‍ ജയന്തിക്കിടെ സംഘര്‍ഷമുണ്ടായ ഡല്‍ഹിയില്‍ ജഹാംഗീര്‍പുരിയില്‍ ചേരികള്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് പിന്നാലെ പേര് മാറ്റല്‍ വിവാദം. മുഗള്‍ഭരണക്കാലത്തെ സ്ഥലപ്പേരുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബിജെപി ഘടകം രംഗത്തെത്തി. തെക്കന്‍ ദില്ലിയിലെ മുഹമ്മദ്പൂര്‍, മാധവപുരമായി പേര് മാറ്റിയെന്ന് ബിജെപി ഭരിക്കുന്ന മുനസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു ( Mohammadpur village renamed Madhavpuram ).
ഡല്‍ഹി ബിജെപി അധ്യക്ഷന്‍ അദേഷ് ഗുപ്തയും ബിജെപി നേതാക്കളും മാധവപുരത്തേക്ക് സ്വാഗതം എന്ന ബോര്‍ഡും സ്ഥാപിച്ചു. എന്നാല്‍ പേര് മാറ്റം ഡല്‍ഹി സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. സ്ഥാന നാമകരണ അതോറിറ്റി അംഗീകാരം ലഭിച്ചാല്‍ മാത്രമേ റോഡുകള്‍ക്കും ഗ്രാമങ്ങള്‍ക്കും പേര് മാറ്റം നടപ്പാകൂ. അതേസമയം, ദില്ലിയിലെ 40 സ്ഥലങ്ങളുടെ പേരുകള്‍ കൂടി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാനഘടകം ഡല്‍ഹി സര്‍ക്കാരിന് കത്തയച്ചു. ഹൗസ് ഖാസ്, ബീഗംപൂര്‍, ഷെയ്ഖ് സറായ് എന്നിവയുള്‍പ്പെടെ 40 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റണമെന്നാണ് ആവശ്യം. അടിമത്വത്തിന്റെ ബാക്കിപ്പത്രമാണ് ഈ പേരുകളെന്നും നാട്ടുകാര്‍ ഇത് ആവശ്യപ്പെടുന്നുവെന്നും കത്തില്‍ ബിജെപി അവകാശപ്പെടുന്നു. ഡല്‍ഹിയില്‍ മുനസിപ്പില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് പേരുമാറ്റം ബിജെപി ചര്‍ച്ചയാക്കുന്നത്.
Story Highlights: Delhi Mohammadpur village ‘renamed’ Madhavpuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here