Advertisement

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ കേന്ദ്ര നേതൃത്വത്തിന് വിമർശനം

April 28, 2022
Google News 1 minute Read

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ കേന്ദ്ര നേതൃത്വത്തിന് വിമർശനം. സമരങ്ങൾ ചെയ്യുന്നില്ല എന്നും മുതിർന്ന സിപിഐഎം നേതാക്കൾക്കുള്ള ഊർജം പോലും ഡിവൈഎഫ്ഐ കേന്ദ്ര നേതൃത്വത്തിന് ഇല്ല എന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നു. മലപ്പുറത്തുനിന്നുള്ള പ്രതിനിധികൾ പൊലീസിൻ്റെ ചില പ്രവർത്തനങ്ങളെയും വിമർശിച്ചു.

ഡിവൈഎഫ്ഐയുടെ പേര് മറയാക്കി സാമൂഹ്യവിരുദ്ധർ സംഘടനയിൽ പ്രവർത്തിക്കുന്നു. ഇത്തരക്കാതെ തെരഞ്ഞുപിടിച്ച് പുറത്താക്കണം. ലഹരി-ഗുണ്ടാ സംഘങ്ങളെ തുറന്നുകാട്ടണം. സംസ്ഥാനത്ത് രണ്ടാം പിണറായി സർക്കാർ ഭരിക്കുമ്പോഴും ഇടതുപക്ഷത്തിൻ്റെ പൊലീസ് നയം എന്തെന്ന് ചില പൊലീസുകാർക്ക് മനസ്സിലായില്ല എന്നും വിമർശനം ഉയർന്നു. നാളെ ചർച്ച തുടരും.

Story Highlights: dyfi criticizes meeting update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here