ഉത്തര സൂചികയില്‍ അപാകത; മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച് കെമിസ്ട്രി അധ്യാപകര്‍

ഉത്തര സൂചികയില്‍ അപാകത ആരോപിച്ച് പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയം നടത്താതെ അധ്യാപകര്‍. പാലക്കാട്ടും കോഴിക്കോട്ടും അധ്യാപകരുടെ പ്രതിഷേധം.
പാലക്കാട് ചെറുപ്പുളശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അധ്യാപകരുടെ പ്രതിഷേധം. 14 ജില്ലകളില്‍ നിന്നുള്ള അധ്യാപകര്‍ തയാറാക്കിയ നല്‍കിയ ഉത്തര സൂചിക ഒഴിവാക്കിയെന്ന ആക്ഷേപം. കോഴിക്കോട്ടും പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയ ക്യാമ്പ് അധ്യാപകര്‍ ബഹിഷ്‌കരിച്ചു.
14 ജില്ലകളില്‍ നിന്നുള്ള ഓരോ അധ്യാപകരെ കൊണ്ട് തയാറാക്കുന്ന ഉത്തര സൂചികയിലെ നിര്‍ദേശങ്ങളും ഉത്തരവും സംയോജിപ്പിച്ചാണ് സാധാരണ അന്തിമ ഉത്തര സൂചിക തയാറാക്കാറുള്ളത്. എന്നാല്‍ ഇത്തവണ തയാറാക്കിയ ഉത്തര സൂചികയില്‍ 14 ജില്ലകളില്‍ നിന്നുള്ള അധ്യാപകരുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്താതെ നേരിട്ട് മൂല്യനിര്‍ണയത്തിനായി നല്‍കുകയായിരുന്നു. ഇതിലൂടെ കുട്ടികള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ മാര്‍ക്ക് നഷ്ടപ്പെടുമെന്നതാണ് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നത്.
കൂടാതെ കെമിസ്ട്രി ഉള്‍പ്പെടെ ചില വിഷയങ്ങളില്‍ രണ്ട് തവണ മൂല്യനിര്‍ണയം നടത്തുന്നതാണ് കീഴ്‌വഴക്കം. അതുകൊണ്ട് തന്നെ വലിയ വ്യത്യാസം രണ്ടു മൂല്യനിര്‍ണയങ്ങള്‍ക്കിടയിലും ഉണ്ടായേക്കാം. അത് ഒരുപക്ഷേ നിയമനടപടിയിലേക്ക് പോലും നീങ്ങിയാലോ എന്നുമാണ് അധ്യാപകരുടെ ആശങ്ക. അതുകൊണ്ട് തന്നെ ഉത്തരസൂചികയില്‍ പുനഃപരിശോധന നടത്തി 14 ജില്ലകളിലെ അധ്യാപകരുടെ കൂടി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് അധ്യാപകര്‍ ആവശ്യപ്പെടുന്നത്.
Story Highlights: Inaccuracy in answer index; Chemistry teachers boycott assessment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here