‘കെജ്രിവാൾ മര്യാദയില്ലാത്ത മുഖ്യമന്ത്രി’; ബിജെപി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിരിവാളിന്റെ പെരുമാറ്റത്തില്‍ വിമര്‍ശനവുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് ചേര്‍ത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെ കൊവിഡ് അവലോകന യോഗത്തിനിടെയുള്ള പെരുമാറ്റത്തിലാണ് ബിജെപി വിമർശനം ഉന്നയിച്ചത്.
പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്യവേ, ഇരുകൈകളും തലക്ക് പിന്നിലായി കസേരയില്‍ ചേര്‍ത്തുവെച്ചുകൊണ്ട് അലസഭാവത്തില്‍ ഇരിക്കുന്ന കെജ്രിവാളിന്റെ ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടിരുന്നു.
Read Also : വിദേശ സന്ദർശനത്തിന് നരേന്ദ്ര മോദി
‘ഡല്‍ഹിയുടെ മര്യാദയില്ലാത്ത മുഖ്യമന്ത്രി’യെന്ന് വിഡിയോ പങ്കുവെച്ചുകൊണ്ട് ഡല്‍ഹി ബിജെപി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ സംഭവത്തില്‍ അരവിന്ദ് കെജ്രിരിവാളോ ആംആദ്മി പാര്‍ട്ടിയോ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.
Story Highlights: Mannerless CM of Delhi, says BJP as Kejriwal stretches during PM Modi’s meet

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here