ദിലീപിനെ കണ്ടത് താൻ എഴുതിയ ഗാനങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുന്നതിനായി; മൊഴി നൽകി വൈദികൻ

നടി അക്രമിക്കപ്പെട്ട കേസിൽ വൈദികൻ വിക്ടറും ദിലീപും തമ്മിലുള്ള വാട്ട്‌സ് ആപ്പ് ചാറ്റുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ദിലീപും വൈദികനും തമ്മിൽ സൗഹൃദമുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ദിലീപിനെ കണ്ടത് താൻ എഴുതിയ ഗാനങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുന്നതിനായാണെന്ന് വൈദികൻ മൊഴി നൽകി. ( met dileep to talk about music says father victor )
ഇന്നലെയാണ് ബാലചന്ദ്രകുമാറിന്റെ സുഹൃത്തായ വൈദികൻ വിക്ടറിനെ പൊലീസ് ചോദ്യം ചെയ്തത്. ബാലചന്ദ്രകുമാർ വഴിയാണ് വിക്ടർ ദിലീപുമായി പരിചയപ്പെടുന്നത്. പിന്നീട് ഈ ബന്ധം ദിലീപിന്റെ സഹോദരൻ അനൂപിലേക്കും, സഹോദരി ഭർത്താവിലേക്കും വളർന്നു. വിക്ടർ ഏതെല്ലാം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ഏതെല്ലാം ഗാനങ്ങൽ എഴുതി തുടങ്ങിയ കാര്യങ്ങൾ ദിലീപ് ചോദിക്കുന്നു, വിക്ടർ ഉത്തരം നൽകുന്നു തുടങ്ങിയ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ദീലീപുമായിയുള്ള വീഡിയോ ചാറ്റുകളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
ദിലീപിന്റെ ഈ സൗഹൃദം കേസിനെ സ്വാധീനിക്കാനോ, ജഡ്ജിയെ സ്വാധീനിക്കാനായി ഉപയോഗിച്ചോ എന്നാണ് ഇപ്പോൾ അന്വേഷണ സംഘം പരിശോധിക്കുന്നത്. തിരുവനന്തപുരം രൂപതയിലെ വൈദികനാണ് ഫാദർ വിക്ടർ. ആലുവ ഗസ്റ്റ് ഹൗസിൽ ബാലചന്ദ്രകുമാർ ഉണ്ടായിരുന്നപ്പോഴാണ് വിക്ടർ ദിലീപിനെ കാണാൻ പോയത്. ദിലീപിന്റെ മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട് അഡ്വൻസ് റാഫി എടവനക്കാടിന് നൽകുന്നതിന് വേണ്ടി കാർണിവൽ ഗ്രൂപ്പും അവിടെ ഉണ്ടായിരുന്നുവെന്നും വിക്ടർ മൊഴി നൽകി.
തനിക്ക് ദിലീപിൽ നിന്ന് പണം ആവശ്യപ്പെടേണ്ട കാര്യമില്ലെന്നും താൻ സാമ്പത്തികമായി മുന്നിൽനിൽക്കുന്ന കുടുംബത്തിന്റെ ഭാഗമാണെന്നും വൈദികൻ അന്വേഷണ സംഘത്തോട് പറഞ്ഞു.
Story Highlights: met dileep to talk about music says father victor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here