ഇന്നത്തെ പ്രധാന വാർത്തകൾ ( 28-04-2022)

‘സിൽവർലൈൻ ഭാവിയിൽ ഫീഡർ ലൈനായി മാറും’ : സുബോധ് ജെയിൻ ( news round up april 28 )
സിൽവർലൈൻ ഭാവിയിൽ ഫീഡർ ലൈനായി മാറുമെന്ന് മുൻ റെയിൽവേ ബോർഡ് അംഗം സുബോധ് ജെയിൻ. ഭാവിയിലേക്ക് കൂടി കണക്കാക്കേണ്ട പദ്ധതിയാണിതെന്നും സുബോധ് ജെയിൻ പറഞ്ഞു. സിൽവർലൈൻ സംവാദത്തിൽ സംസാരിക്കവെയായിരുന്നു സുബോധ് ജെയിന്റെ പരാമർശം.
കേരളത്തിലെ ഗതാഗതവികസനത്തിന് ഉത്തമ പദ്ധതിയാണ് സില്‍വര്‍ലൈനെന്ന് കേരളത്തിലെ സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കുഞ്ചെറിയ പി ഐസക്ക് സില്‍വര്‍ലൈന്‍ സംവാദത്തില്‍. വേഗത്തില്‍ യാത്ര ചെയ്യാനുള്ള ഒരു സംവിധാനം കേരളത്തിന് അത്യാവശ്യമാണ്. ഗതാഗത വികസന വിഷയത്തില്‍ കേരളം ഏറെ പിന്നിലാണ്. ഒരു ജനശതാബ്ദിയോ രാജധാനിയോ മാത്രം കൊണ്ട് വികസനം സാധ്യമാക്കാനാകില്ലെന്നും കെ റെയിലിന് അനുകൂലമായി കുഞ്ചെറിയ പി ഐസക്ക് പറഞ്ഞു.
‘കേരളത്തിൽ അടിയന്തരമായി വേണ്ടത് പാത ഇരട്ടിപ്പിക്കൽ’ : ആർവിജി മേനോൻ
കേരളത്തോടുള്ള റെയിൽവേയുടെ അവഗണനയാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ആർവിജി മേനോൻ. സർക്കാർ സംഘടിപ്പിച്ച സിൽവർലൈൻ സംവാദത്തിലായിരുന്നു ആർവിജി മേനോന്റെ പരാമർശം. റെയിൽ വികസനം നടക്കാത്തത് ഇച്ഛാശക്തി ഇല്ലാത്തതിനാലാണെന്നും ആർവിജി മേനോൻ പറഞ്ഞു.
ദിലീപിനെ കണ്ടത് താൻ എഴുതിയ ഗാനങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുന്നതിനായി; മൊഴി നൽകി വൈദികൻ
നടി അക്രമിക്കപ്പെട്ട കേസിൽ വൈദികൻ വിക്ടറും ദിലീപും തമ്മിലുള്ള വാട്ട്‌സ് ആപ്പ് ചാറ്റുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ദിലീപും വൈദികനും തമ്മിൽ സൗഹൃദമുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ദിലീപിനെ കണ്ടത് താൻ എഴുതിയ ഗാനങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുന്നതിനായാണെന്ന് വൈദികൻ മൊഴി നൽകി.
ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വർണക്കടത്ത്; മകൻ തെറ്റുകാരനല്ലെന്ന് മുസ്ലിം ലീഗ് നേതാവ് 24നോട്
മകൻ ഷാബിൻ തെറ്റുകാരനല്ലെന്ന് തൃക്കാക്കര നഗരസഭ വൈസ് ചെയർമാനും മുസ്ലീം ലീഗ് നേതാവുമായ ഇബ്രാഹിംകുട്ടി ട്വന്റിഫോറിനോട്. ‘രാഷ്ട്രീയമായ ഇടപെടലുണ്ട്. എന്റെ സ്ഥാനം, രാഷ്ട്രീയം എന്നിവയാണ് പ്രശ്‌നം. മകന് രാഷ്ട്രീയമില്ല. അവന്റെ അധ്വാനം കൊണ്ടാണ് ഈ നിലയിലെത്തിയത്. സിറാജുദ്ദീൻ മകന്റെ സുഹൃത്താണ്. അവർ ഒരുമിച്ച് കോളജിൽ പഠിച്ചതാണ്. ഉപതെരഞ്ഞെടുപ്പിൽ രംഗത്ത് വരാൻ എല്ലാവർക്കും ഒരു വിഷയം വേണം. അതിനാണ് ഇപ്പോൾ ഇത് ഉപയോഗിക്കുന്നത്’- ഇബ്രാഹിംകുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.
മലബാര്‍ എക്‌സ്പ്രസിന്റെ കോച്ചിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍
മലബാര്‍ എക്‌സ്പ്രസിന്റെ കോച്ചിനുള്ളില്‍ അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം മലബാര്‍ എക്‌സ്പ്രസ് കൊല്ലത്ത് നിര്‍ത്തിയിട്ടു. കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ വച്ചാണ് സംഭവമുണ്ടായത്.
രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; 8 സംസ്ഥാനങ്ങളിൽ കടുത്ത വൈദ്യുതി നിയന്ത്രണം
രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത് 623 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ്. തെർമൽ പവർ പ്ലാന്റുകളിലെ കൽക്കരിയുടെ സ്റ്റോക്കും കുറഞ്ഞു. ഝാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിൽ കടുത്ത വൈദ്യുതി നിയന്ത്രണമേർപ്പെടുത്തിയത്.
കെ റെയിൽ സംവാദം പ്രഹസനം മാത്രം; കേന്ദ്രം പദ്ധതിക്ക് അനുമതി നൽകില്ല : ഇ.ശ്രീധരൻ
കെ റെയിൽ സംവാദം പ്രഹസനം മാത്രമെന്ന് ഇ.ശ്രീധരൻ. സംവാദം കൊണ്ട് സർക്കാർ തീരുമാനം മാറാൻ പോകുന്നില്ല. സർക്കാർ ഒരു തീരുമാനമെടുത്ത് മുന്നോട്ട് പോകുകയാണെന്ന് ഇ ശ്രീധരൻ പറയുന്നു.
ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വര്‍ണക്കടത്ത്; ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ പിടിയില്‍
ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസില്‍ രണ്ടാം പ്രതി ഷാബിന്‍ കസ്റ്റംസ് പിടിയിലായി. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിന്‍. ഇന്നലെ രാത്രിയാണ് കൊച്ചിയില്‍ നിന്ന് ഷാബിനെ കസ്റ്റംസ് പിടികൂടിയത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പമ്പയിലെ അസിസ്റ്റന്റ് എഞ്ചിനീയർ ഓഫിസിൽ നിന്നും സ്‌റ്റോക്ക് രജിസ്റ്റർ കണാതായതിൽ വൻഗൂഢാലോചന. അഞ്ചു വർഷമായി മുങ്ങിയിരുന്ന രജിസ്റ്ററും ഫയലും 24 വാർത്തയക്ക് പിന്നാലെ പ്രത്യക്ഷപ്പെട്ടു. അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമായി ഫയലുകൾ ഓഫീസിലുണ്ടായിരുന്നുവെന്ന് വരുത്താനാണ് നീക്കം. എന്നാൽ ഫയലുകൾ ഓഫീസിലില്ലെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയർക്ക് പമ്പ അസിസ്റ്റന്റ് എഞ്ചിനീയർ നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് 24ന് ലഭിച്ചു.
Story Highlights: news round up april 28
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here